രാവിലെ കഴിച്ച സാമ്പാർ വൈകുന്നേരവും കഴിച്ചതിൽ മ​നോ​വി​ഷ​മം; ദേ​വ​ന​ഹ​ള്ളി​യി​ൽ ജീ​വ​നൊ​ടു​ക്കി യു​വ​തി

ബെംഗളൂരു : രാ​വി​ലെ ഉ​ണ്ടാ​ക്കി​യ സാ​മ്പാ​ർ വൈ​കീ​ട്ട് വീ​ണ്ടും ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി വീ​ട്ട​മ്മ​യാ​യ യു​വ​തി.

ബം​ഗ​ളൂ​രു ന​ഗ​ര​പ്രാ​ന്ത​ത്തി​ന് സ​മീ​പം ദേ​വ​ന​ഹ​ള്ളി​യി​ൽ 38കാ​രി​യാ​യ നാ​ഗ​ര​ത്ന​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ചെറിയ കാ​ര്യ​ങ്ങ​ളി​ൽ അ​മി​ത​മാ​യി വേ​വ​ലാ​തി അ​നു​ഭ​വ​പ്പെ​ടു​ന്ന സ്വ​ഭാ​വ​മു​ള്ള​യാ​ളാ​ണ് തൻ്റെ ഭാ​ര്യ​യെ​ന്ന് നാ​ഗ​ര​ത്ന​യു​ടെ ഭ​ർ​ത്താ​വ് പറഞ്ഞു.

ടൈ​ല​റാ​യി ജോ​ലി ചെ​യ്യു​ന്ന നാ​ഗ​ര​ത്ന രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ജോ​ലി​ക്ക് പോയി. വൈ​കീ​ട്ട് തി​രി​ച്ചു​വ​ന്ന ശേ​ഷ​വും അ​തേ ഭ​ക്ഷ​ണം ക​ഴി​ച്ചു. പി​ന്നീ​ട് ഇ​തേ കു​റി​ച്ച് ആ​ലോ​ചി​ച്ച് വി​ഷ​മി​ക്കാ​ൻ തു​ട​ങ്ങി. പ​ക​രം വേ​റെ ഭ​ക്ഷ​ണം വാ​ങ്ങി​ച്ചു​ക​ഴി​ക്കാ​മെ​ന്ന് ഭ​ർ​ത്താ​വ് ആ​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും നാ​ഗ​ര​ത്ന സ​മ്മ​തി​ച്ചി​ല്ല.

  രണ്ടാം കണിപ്പൂവുമായി ദീപിക പദുകോണും രൺവീർ സിംഗും; കുഞ്ഞു ദുഅ ഇനി ബിഗ് സിസ്റ്റർ!

രാ​ത്രി 8.30ഓ​ടെ കു​ളി​മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച നാ​ഗ​ര​ത്ന​യെ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തേ​ക്ക് കാ​ണാ​തി​രു​ന്ന​തു​കൊ​ണ്ട് ഭ​ർ​ത്താ​വ് ബ​ലം പ്ര​യോ​ഗി​ച്ച് വാ​തി​ൽ​തു​റ​ന്ന​പ്പോ​ൾ ഷാ​ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നാഗരത്‌നയ്‌ക്ക്‌ രണ്ട് മക്കളുണ്ട്. അതെസമയം സംഭവത്തിൽ പൊ​ലീ​സ് കേ​​സെ​ടു​ത്തു. മ​ര​ണ​ത്തി​ന് മ​റ്റു കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടോയെന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
[masterslider id="10"]

Related posts

Click Here to Follow Us