വേ​ന​ൽ​മ​ഴ​യി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​രി​ച്ച​ത് 71 പേ​ർ; ലഭിച്ചത് ശ​രാ​ശ​രി സാ​ധാ​ര​ണ മ​ഴ​യേ​ക്കാ​ൾ 197 ശ​ത​മാ​നം അധികം

ബെംഗളൂരു : കാലവർഷം എത്തുന്നതിന് മുന്നേ ഏപ്രിൽ – മെയ് മാസങ്ങളിൽ പെയ്‌ത വേനൽ മഴയിൽ കർണാടകയിൽ റിപ്പോർട്ട് ചെയ്‌തത്‌ 71 മരണം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ കാര്യം വ്യകത്മാക്കിയത്.

ഈ ​വ​ർ​ഷ​ത്തെ പ്രീ​മ​ൺ​സൂ​ൺ മ​ഴ ക​ഴി​ഞ്ഞ 125 വ​ർ​ഷ​ത്തി​നി​ട​യി​ലെ പ്രീ​മ​ൺ​സൂ​ൺ സീ​സ​ണു​ക​ളി​ലും മെയ് മാ​സ​ത്തി​ലും രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ​യാ​ണ്.

മേ​യ് മാ​സ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ശ​രാ​ശ​രി 74 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ 219 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ശ​രാ​ശ​രി സാ​ധാ​ര​ണ മ​ഴ​യേ​ക്കാ​ൾ 197 ശ​ത​മാ​നം കൂ​ടു​തൽ. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മേ​യ് 31 വ​രെ​യു​ള്ള പ്രീ​മ​ൺ​സൂ​ൺ കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്ത് സാ​ധാ​ര​ണ​യാ​യി 115 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കാ​റു​ണ്ട്, എ​ന്നാ​ൽ, ഇ​ത്ത​വ​ണ 286 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. ഇ​തു ശ​രാ​ശ​രി സാ​ധാ​ര​ണ മ​ഴ​യേ​ക്കാ​ൾ 149 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.

പ്രീ​മ​ൺ​സൂ​ൺ കാ​ല​യ​ള​വി​ൽ മി​ന്ന​ലേ​റ്റ് 48 പേ​ർ മ​രി​ച്ചു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി 9 പേരും , വീ​ട് ത​ക​ർ​ന്ന് അഞ്ച് പേ​രും മ​രി​ച്ചു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

മു​ങ്ങി​ത്താ​ഴ്ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 4 ഉം മ​ണ്ണി​ടി​ച്ചി​ലി​ൽ 4ഉം വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഒ​രാ​ളും മ​രി​ച്ചു. അതെസമയം മ​ര​ണ​പ്പെ​ട്ട​വ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി​യു​​ടെ ഓഫീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
[masterslider id="10"]

Related posts