എൽഇഡി സ്ക്രീൻ അടക്കം വിപുലമായ ഒരുക്കങ്ങൾ; ഐപിഎൽ ഫൈനൽ ആഘോഷമാക്കാൻ നഗരത്തിലെ പബ്ബുകളും റസ്റ്ററന്റുകളും സജ്ജം

ബെംഗളൂരു : ആദ്യകിരീടം ലക്ഷ്യമാക്കി ചൊവ്വാഴ്ചഐപിഎൽ ഫൈനലിന് ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഇറങ്ങുമ്പോൾ നഗരത്തിൽ ആവേശമേറെയും പബ്ബുകളിലും റസ്റ്ററന്റുകളിലുമായിരിക്കും. എൽഇഡി സ്ക്രീൻ അടക്കം വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബ് കിങ്സിനെതിരേയുള്ള ബാംഗ്ലൂരിന്റെ മത്സരം കാണാൻ ഒരുക്കിയിരിക്കുന്നത്. സാധാരണ, വാരാന്ത്യങ്ങളിലാണ് പബ്ബുകളിൽ തിരക്കേറുന്നതെങ്കിൽ ഈയാഴ്ച ഐപിഎൽ ഫൈനൽദിവസവും വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്.പല പബ്ബുകളിലും റസ്റ്റോബാറുകളിലും ബുക്കിങ് കഴിഞ്ഞു. പ്രവൃത്തിദിവസങ്ങളിൽ 300-400 പേർ എത്തുന്ന പബ്ബുകളിൽ ചൊവ്വാഴ ഇതിന്റെ ഇരട്ടിയെത്തും. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ക്വാളിഫയർമത്സരത്തിൽ പഞ്ചാബിനെത്തന്നെയായിരുന്നു ബാംഗ്ലൂർ നേരിട്ടത്. അന്ന് വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇപ്പോൾ…

Read More

കനറാ ബാങ്ക് മംഗോളി ശാഖയില്‍ വന്‍ കവര്‍ച്ച; 59 കിലോഗ്രാം പണയ സ്വര്‍ണ്ണം മോഷണം പോയി

ബെംഗളൂരു: കര്‍ണാടകയില്‍ കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ് കവര്‍ന്നത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. തുടര്‍ന്ന മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. മെയ് 23 നും 25 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം. മെയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24, 25 തീയതികള്‍…

Read More

പുതിയ മുന്നണിയുമായി പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും

മലപ്പുറം: പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം…

Read More

കെ-റെയിൽ: അനുമതി തേടി മുഖ്യമന്ത്രി ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും

ഡൽഹി: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലിന് (സിൽവർ ലൈൻ) കേന്ദ്രാനുമതി നേടിയെടുക്കാനുള്ള നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ അനുമതിക്കായി മുഖ്യമന്ത്രി ഇന്ന് (ചൊവ്വാഴ്ച) കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ ഉച്ചയ്ക്ക് 12:30നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് സിൽവർ ലൈൻ പദ്ധതിക്ക് വീണ്ടും ജീവൻ വെപ്പിക്കാൻ സർക്കാർ ശ്രമം ഊർജിതമാക്കിയത്. നേരത്തെ, സിൽവർ ലൈനുമായി ബന്ധപ്പെട്ട് കെ-റെയിലും റെയിൽവേ മന്ത്രാലയവും തമ്മിൽ നടന്ന…

Read More

ബെംഗളൂരുവിൽ ഓട്ടോറിക്ഷ ഡ്രൈവറെ ചെരുപ്പ് കൊണ്ട് മർദിച്ച യുവതി കാലിൽ വീണ് മാപ്പ് അപേക്ഷിച്ചു

ബെംഗളൂരു: ഓട്ടോറിക്ഷ ഡ്രൈവറെ ചെരുപ്പൂരി തല്ലിയ സംഭവത്തില്‍ അറസ്റ്റിലായ യുവതി മാപ്പ് പറഞ്ഞു. ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന ലോകേഷിനെയാണ് പങ്കുരി മിസ്ര എന്ന ബിഹാർ സ്വദേശി മര്‍ദിച്ചത്. പങ്കുരിയും ഭര്‍ത്താവും സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ലോകേഷിൻ്റെ ഓട്ടോ തൻ്റെ കാലില്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു യുവതി ചെരുപ്പൂരി അടിച്ചത്. ഇതിൻ്റെ ദൃശ്യങ്ങള്‍ ലോകേഷ് എടുത്തിരുന്നു. വീഡിയോ പകർത്തുന്നത് കണ്ട് ക്ഷുഭിതയായ യുവതി കൂടുതൽ ശക്തിയോടെ അടിക്കാനും മോശം വാക്കുകൾ പറയാനും ആരംഭിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.…

Read More

ക്രിക്കറ്റ്താരം വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ കേസ്

ബെംഗളൂരു : പുകവലിക്കാൻ പ്രത്യേകസ്ഥലം ഏർപ്പെടുത്തണമെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ്താരം വിരാട് കോലിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ബാർ ആൻഡ് റസ്റ്ററന്റിന്റെ പേരിൽ കേസെടുത്ത് പോലീസ്. കസ്തൂർബാ റോഡിലെ വൺ8 കമ്യൂൺ ബാറിന്റെ പേരിൽ കബൺപാർക്ക് പോലീസാണ് കേസെടുത്തത്. പുകവലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ പോലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടർന്നാണ് നടപടി. കോടതിയുടെ അനുമതിയോടെ സിഗരറ്റ്‌സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്‌സ് ആക്ട് പ്രകാരം ബാറിലെ മാനേജരെയും ജീവനക്കാരെയും പ്രതികളാക്കിയാണ് കേസെടുത്തത്. ലോകപുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുകയില ഉത്പന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി…

Read More

സംസ്ഥാനത്തെ ആദ്യ ഫ്ലൈറ്റ് പരിശീലന സ്ഥാപനം ശിവമോഗയിൽ സ്ഥാപിക്കും: പൈലറ്റുമാരാകാനുള്ള പരിശീലനകേന്ദ്രത്തിൽ 25 ശതമാനം സീറ്റുകൾ വനിതകൾക്ക്

ശിവമോഗ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലനകേന്ദ്രം വരുന്നു. കർണാടകയിലെ ആദ്യത്തെ ഫ്ലൈറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ (എഫ്‌ടിഒ) ശിവമോഗയിലെ രാഷ്ട്രകവി കുവെമ്പു എയർപോർട്ടിൽ (ആർകെഎ) സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി എം ബി പാട്ടീൽ അറിയിച്ചു . വ്യോമയാന മേഖലയിൽ സംസ്ഥാനത്തിന്റെ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തുന്ന ആദ്യത്തെയും ഏകവുമായ വിമാനത്താവളമാണിത്. കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ഐഐഡിസി) ഫ്ലൈറ്റ് പരിശീലന സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകും. സംസ്ഥാന ഇൻഡസ്ട്രിയൽ ആൻഡ്…

Read More

മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; ഭയന്നോടി വിനോദസഞ്ചാരികൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇറ്റലി : ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നതും, യൂറോപ്പിലെ സജീവമായതുമായ അഗ്നിപർവതം മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു. സ്ഫോടനം കഴിഞ്ഞ് നിമിഷങ്ങൾക്കകം ആകാശത്തേക്ക് ചാരവും, പുകപടലങ്ങലും ഉയർന്നു. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന ഭയാനക വീഡിയോകളും ഇതിനോടകം പുറത്ത് വന്നു. സ്ഫോടനത്തിൻ്റെ ഭയാനക ദൃശ്യങ്ങൾ പകർത്തിയത് സഞ്ചാരികളിൽ ചിലരാണ്. മൗണ്ട് എറ്റ്നയുടെ സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Read More

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് വാണിയംകുളം പാതിപാറയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പനമണ്ണ ഐക്യത്തിൽ വീട്ടിൽ ശശികുമാർ ആണ് മരിച്ചത്. രാത്രി 7 മണിയോടെയായിരുന്നു അപകടം. പാതി പാറയിലെ അരുൺ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്നും കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം. വാണിയംകുളത്ത് പി കെ ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച് മഴ; 34 മരണം, പതിനായിരത്തിലേറെ പേര്‍ ക്യാമ്പുകളില്‍

ത്രിപുര / മേഘാലയ : വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് മഴ. മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും, ത്രിപുരയിലും, മേഘാലയിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഏകദേശം മൂന്നുലക്ഷത്തോളം പേരെയാണ്‌ മഴക്കെടുതി ബാധിച്ചത്. അസമില്‍ മാത്രമായി 10000ത്തിലധികം പേര്രാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. അസം, ത്രിപുര, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതിയില്‍ 34 പേര്‍ മരിച്ചത്. അസമിലെ 19 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂകഷമായി ബാധിച്ചു. മേഘാലയിലെ 10…

Read More
Click Here to Follow Us