സംസ്ഥാനത്തെ ആദ്യ ഫ്ലൈറ്റ് പരിശീലന സ്ഥാപനം ശിവമോഗയിൽ സ്ഥാപിക്കും: പൈലറ്റുമാരാകാനുള്ള പരിശീലനകേന്ദ്രത്തിൽ 25 ശതമാനം സീറ്റുകൾ വനിതകൾക്ക്

ശിവമോഗ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലനകേന്ദ്രം വരുന്നു. കർണാടകയിലെ ആദ്യത്തെ ഫ്ലൈറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻ (എഫ്‌ടിഒ) ശിവമോഗയിലെ രാഷ്ട്രകവി കുവെമ്പു എയർപോർട്ടിൽ (ആർകെഎ) സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി എം ബി പാട്ടീൽ അറിയിച്ചു .

വ്യോമയാന മേഖലയിൽ സംസ്ഥാനത്തിന്റെ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തുന്ന ആദ്യത്തെയും ഏകവുമായ വിമാനത്താവളമാണിത്.

കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ഐഐഡിസി) ഫ്ലൈറ്റ് പരിശീലന സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകും.

  ബെംഗളൂരു ദുരന്ത സാഹചര്യം: സിദ്ധരാമയ്യയെയും, ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

സംസ്ഥാന ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്‌ട്രെക്ചർ വികസന കോർപ്പറേഷന്റെ (കെഎസ്‌ഐഐഡിസി) കീഴിലിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കെഎസ്‌ഐഐഡിസിയുടെ കീഴിലുളള ആദ്യത്തെ ഏവിയേഷൻ പരിശീലന കേന്ദ്രമായിരിക്കും ഇതെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

3,500 ചതുരശ്ര മീറ്റർ സ്ഥലത്താണ് കേന്ദ്രം സ്ഥാപിക്കുന്നത്. ആദ്യ വർഷം കേന്ദ്രത്തിൽ 50 പേർക്ക് പരിശീലനം നൽകും. വർഷം നൂറുപേർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യം. ഇതിൽ 25 ശതമാനം സീറ്റുകൾ കർണാടകത്തിൽനിന്നുള്ള വനിതകൾക്ക് നീക്കിവെക്കും. ഇവർക്ക് ഫീസ് ഇളവും അനുവദിക്കും. തിരഞ്ഞെടുത്ത എജൻസിയായിരിക്കും കേന്ദ്രം പ്രവർത്തിപ്പിക്കുക.

  സ്ത്രീ സുരക്ഷക്കുള്ള നിരവധി മാർഗങ്ങൾ ഏർപ്പെടുത്തി ബിഎംടിസി ബസ്

അടിസ്ഥാന സൗകര്യങ്ങൾ കെഎസ്‌ഐഐഡിസി ഒരുക്കും. പരിശീലനത്തിനുള്ള വിമാനങ്ങൾ മൂന്നുമാസത്തിനകം എത്തും. ഒൻപത് മാസത്തിനുള്ളിൽ കേന്ദ്രം പ്രവർത്തിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷ. മഹാകവി കുവെംപുവിന്റെ പേരിൽ അറിയപ്പെടുന്ന ശിവമോഗ വിമാനത്താവളം 2023-ലാണ് തുറന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിസ്സാരതർക്കം ഉണ്ടായ തർക്കത്തിൽ ആറാംക്ലാസുകാരന്റെ കുത്തേറ്റ് ഒൻപതാംക്ലാസുകാരൻ മരിച്ചു

Related posts

Click Here to Follow Us