ക്രിക്കറ്റ്താരം വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ കേസ്

ബെംഗളൂരു : പുകവലിക്കാൻ പ്രത്യേകസ്ഥലം ഏർപ്പെടുത്തണമെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ്താരം വിരാട് കോലിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ബാർ ആൻഡ് റസ്റ്ററന്റിന്റെ പേരിൽ കേസെടുത്ത് പോലീസ്. കസ്തൂർബാ റോഡിലെ വൺ8 കമ്യൂൺ ബാറിന്റെ പേരിൽ കബൺപാർക്ക് പോലീസാണ് കേസെടുത്തത്.

പുകവലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ പോലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടർന്നാണ് നടപടി. കോടതിയുടെ അനുമതിയോടെ സിഗരറ്റ്‌സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്‌സ് ആക്ട് പ്രകാരം ബാറിലെ മാനേജരെയും ജീവനക്കാരെയും പ്രതികളാക്കിയാണ് കേസെടുത്തത്.

  മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും

ലോകപുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുകയില ഉത്പന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് 21 ആക്കി ഉയർത്തിയിരുന്നു. പൊതുസ്ഥലത്ത് പുകവലിക്കുന്നതിന്റെ ശിക്ഷ ആയിരം രൂപയായി വർധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് പോലീസ് വിവിധ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയത്.

  സംസ്ഥാനത്തെ കനത്ത മഴയിൽ ഒറ്റ ദിവസം കൊണ്ട് കുട്ടികളടക്കം 8 പേർ മരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us