ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ

ബെംഗളൂരു: നഗരത്തിൽ ഇന്ന് നടക്കുന്ന ടിസിഎസ് വേൾഡ് 10കെ മാരത്തണിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. മുപ്പതിനായിരത്തിലധികം കായികപ്രേമികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മാരത്തൺ പ്രമാണിച്ച് പുലർച്ചെ 5 മണി മുതൽ പകൽ 11 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആർ.എസ്.എ.ഒ.ഐ ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന ഓട്ടം നഗരത്തിലെ പ്രധാന പാതകളിലൂടെ കടന്നുപോയി അതേ സ്ഥലത്തുതന്നെ സമാപിക്കും.

കബ്ബൺ റോഡ്, കാമരാജ് റോഡ്, രാജ് ഭവൻ റോഡ്, അംബേദ്കർ റോഡ് തുടങ്ങിയ പ്രധാന പാതകളിലൂടെ കടന്നുപോകുന്ന മാരത്തൺ റൂട്ട് ഹലസുരു, ഫ്രേസർ ടൗൺ, ശിവാജിനഗർ എന്നീ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നുണ്ട്. സുഗമമായ ഗതാഗതവും കായികതാരങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ബെംഗളൂരു ട്രാഫിക് പോലീസ് കർശനമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കസ്തൂർബ റോഡ്, സെന്റ് മാർക്ക്സ് റോഡ്, കബ്ബൺ പാർക്ക് പരിസരം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചു.

  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ

മാരത്തണിൽ പങ്കെടുക്കാൻ എത്തുന്നവർക്കും കാണികൾക്കുമായി യുബി സിറ്റി, ശിവാജിനഗർ ബസ് സ്റ്റാൻഡ്, ചർച്ച് സ്ട്രീറ്റിലെ ശോഭ മാൾ എന്നിവിടങ്ങളിൽ പണമടച്ചുള്ള പാർക്കിംഗ് സൗകര്യം ലഭ്യമാണ്. കൂടാതെ എം.എസ് ബിൽഡിംഗ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മൈതാനം എന്നിവിടങ്ങളിലും അംഗീകൃത പാർക്കിംഗ് സൗകര്യങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്.

ഏതൊക്കെ റോഡുകളാണ് അടച്ചിരിക്കുന്നത്?

  • കബ്ബൺ റോഡ്: സി.ടി.ഒ ജംഗ്ഷൻ മുതൽ മണിപ്പാൽ സെന്റർ വരെ ഗതാഗതം അനുവദനീയമല്ല.
  • വിധാന സൗധയിലേക്കുള്ള പ്രവേശനം: എല്ലാ വാഹനങ്ങൾക്കും പൂർണ നിരോധനം
  • മറ്റ് റൂട്ടുകൾ: സെന്റ് ജോൺസ് റോഡ് (ഡിക്കൻസൺ റോഡ് മുതൽ വീരപിള്ളൈ സ്ട്രീറ്റ് വരെ), കാമരാജ് റോഡ്, ഇൻഫൻട്രി റോഡ്, ലേഡി കഴ്‌സൺ റോഡിന്റെ ചില ഭാഗങ്ങൾ എന്നിവ അടച്ചിരിക്കും.
  • ഇതര വഴികൾ

    • ക്വീൻസ് റോഡിൽ നിന്നുള്ള വാഹനങ്ങൾ ബാലെകുന്ദ്രി ജംഗ്ഷൻ വഴി കണ്ണിംഗ്ഹാം റോഡ് വഴി ചാലൂക്യ സർക്കിളിലേക്ക് മജസ്റ്റിക്/സിറ്റി മാർക്കറ്റിലേക്ക് പോകണം.
    • ശിവാജിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് മജസ്റ്റിക്/കെ.ആർ. മാർക്കറ്റ് ഭാഗത്തേക്ക് പോകുന്ന ബി.എം.ടി.സി ബസുകൾ വെങ്കടസ്വാമി നായിഡു റോഡ്, കണ്ണിംഗ്ഹാം റോഡ് വഴി പോകണം.
    • എംജി റോഡിൽ നിന്ന് ഹലസുരുവിലേക്ക് പോകുന്നവർ വെബ്‌സ് ജംഗ്ഷൻ, ട്രിനിറ്റി ജംഗ്ഷൻ, സ്വാമി വിവേകാനന്ദ റോഡ് വഴി പോകണം.
    • സിബിഡി പ്രദേശത്തേക്ക് ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ല. ഓൾഡ് മദ്രാസ് റോഡിൽ നിന്ന് വരുന്നവർ എൻ‌ജി‌ഇ‌എഫ് ജംഗ്ഷൻ, സുരഞ്ജൻ ദാസ് റോഡ് വഴി ഓൾഡ് എയർപോർട്ട് റോഡിലേക്ക് പോകണം.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!

നഗരവാസികൾ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്രകൾ ക്രമീകരിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts