പ്രതിസന്ധികളില്‍ പതറാത്ത ക്രൈസിസ് മാനേജറിന് ഇന്ന് ജന്മദിനം; എണ്‍പതിന്റെ നിറവില്‍ പിണറായി വിജയന്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം.

പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ നാളെ 9 വര്‍ഷം പൂര്‍ത്തിയാക്കും.

ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂര്‍ത്തിയാക്കുന്നത്.

പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ പിടിച്ചു കുലുക്കിയപ്പോഴും, മഹാമാരികള്‍ ഭീഷണിയായപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് കേരളം ചാര്‍ത്തിക്കൊടുത്തൊരു പേരുണ്ട് ക്രൈസിസ് മാനേജര്‍.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

പ്രതിസന്ധികളില്‍ പതറാതെ സംസ്ഥാനത്തെ പിണറായി വിജയന്‍ നയിച്ച 9 വര്‍ഷങ്ങളാണ് കടന്നു പോയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കിയപ്പോഴും വികസന പദ്ധതികളില്‍ പിന്നോട്ടില്ലെന്ന ഇച്ഛാശക്തിയുടെ പേര് കൂടിയാണ് പിണറായി വിജയനെന്ന് ഇടത് കേന്ദ്രങ്ങള്‍ പറയും.

ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസം പിണറായി വിജയന്‍ തന്നെയായിരുന്നു അറിയിച്ചത്. പിന്നീട് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പിറന്നാള്‍ ദിനം ചര്‍ച്ചയാക്കുമ്പോഴും ആഘോഷങ്ങളില്ലാതെയാണ് ജന്മദിനം കടന്നുപോകാറുള്ളത്.

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീലങ്കയിൽ നിന്ന് നീന്തി ഇന്ത്യയിലേക്ക്; രാമസേതു പാതയിലൂടെ ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ
[masterslider id="10"]

Related posts