ബെംഗളൂരുവിൽ ഓട്ടോറിക്ഷ ഡ്രൈവറെ ചെരുപ്പ് കൊണ്ട് മർദിച്ച യുവതി കാലിൽ വീണ് മാപ്പ് അപേക്ഷിച്ചു

ബെംഗളൂരു: ഓട്ടോറിക്ഷ ഡ്രൈവറെ ചെരുപ്പൂരി തല്ലിയ സംഭവത്തില്‍ അറസ്റ്റിലായ യുവതി മാപ്പ് പറഞ്ഞു.

ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന ലോകേഷിനെയാണ് പങ്കുരി മിസ്ര എന്ന ബിഹാർ സ്വദേശി മര്‍ദിച്ചത്.

പങ്കുരിയും ഭര്‍ത്താവും സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ലോകേഷിൻ്റെ ഓട്ടോ തൻ്റെ കാലില്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു യുവതി ചെരുപ്പൂരി അടിച്ചത്. ഇതിൻ്റെ ദൃശ്യങ്ങള്‍ ലോകേഷ് എടുത്തിരുന്നു.

  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്

വീഡിയോ പകർത്തുന്നത് കണ്ട് ക്ഷുഭിതയായ യുവതി കൂടുതൽ ശക്തിയോടെ അടിക്കാനും മോശം വാക്കുകൾ പറയാനും ആരംഭിച്ചിരുന്നു.

ഇതിൻ്റെ ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നാലെ ജാമ്യത്തിലിറങ്ങിയ യുവതി കാലില്‍ വീണ് ക്ഷമ ചോദിച്ചു. താന്‍ ഗര്‍ഭിണിയാണെന്നും വണ്ടി തട്ടിയപ്പോള്‍ ഗർഭം അലസുമോയെന്ന് ഭയന്ന് പോയെന്നും യുവതി പറയുന്നു.

  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
[masterslider id="10"]

Related posts

Click Here to Follow Us