ബെംഗളൂരു : ഐ.പി.എൽ ആരംഭിച്ചിട്ട് 18 വർഷമായിട്ടും ഇതുവരെ കയ്യെത്തും ദുരത്ത് നഷ്ടപ്പെട്ട ഐ.പി.എൽ കിരീടം റോയൽ ചലഞ്ചേഴ്സ് നേടി. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ഇന്ന് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വച്ച് നടന്ന മൽസരത്തിൽ പഞ്ചാബിനെ 6 റൺസിനാണ് ആർ.സി.ബി. തോൽപ്പിച്ചത്. പതിനെട്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. ആദ്യം ബാറ്റ് ചെയ്ത ആർസിബിയുടെ 191 എന്ന വിജയലക്ഷ്യം ഓവർ കഴിയുമ്പോൾ പഞ്ചാബ് 6 റൺസകലെയായിരുന്നു. ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ…
Read MoreDay: 3 June 2025
പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്;
ബെംഗളൂരു : പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ധാർവാഡ് ജില്ലയിൽ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreപാക്കിസ്ഥാനിൽ 17കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 17കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിലെ വീട്ടിൽ വെച്ച് ആണ് സനാ യൂസഫ് എന്ന പെൺകുട്ടി വെടിയേറ്റ് മരിച്ചത് എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 4 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള അപ്പർ ചിത്രലിൽ നിന്നുള്ള അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററ്‍ ആണ് സന. ഇവരെ വീട്ടിൽ സന്ദർശിക്കാനെത്തിയ ബന്ധുവാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം ഇയാൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പൊലീസ് തിരച്ചിൽ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു. പാകിസ്ഥാനിൽ വ്യാപകമായുള്ള ‘ദുരഭിമാന കൊല’ ഉൾപ്പെടെയുള്ള…
Read Moreഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചിൽ
ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. രാജാ രഘുവംശി- സോനം ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം രാജായുടെ സഹോദരനായ വിപിൻ രഘുവംശിയാണ് തിരിച്ചറിഞ്ഞത്. എങ്ങനെയാണ് ഇയാളുടെ മരണം സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് ഇൻഡോർ പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ നേരത്തെ പറഞ്ഞിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ…
Read Moreകരിക്ക് കച്ചവടക്കാരനെ കടക്ക് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല നഗരമധ്യത്തിലെ കരിക്ക് കച്ചവട സ്ഥാപനത്തിന് മുമ്പിൽ കൊട്ടാരക്കര സ്വദേശിയായ 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചനെ ആണ് തിരുവല്ല – ചെങ്ങന്നൂർ റോഡിൽ ഇയാൾ നടത്തിവരുന്ന കരിക്ക് കച്ചവടക്കടയുടെ മുമ്പിലെ കസേരയിൽ മേശയിലേക്ക് തലവെച്ച രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയില്ല എന്നാണ് പ്രാഥമിക നിഗമനമെന്നും…
Read Moreരണ്ടു ദിവസത്തെ തിരച്ചിലിന് ശേഷം കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപത്തു നിന്നാണ് അബ്ദുല്‍ ഇബ്രാഹിമിന്റെ മൃതദേഹം ലഭിച്ചത്. കൊച്ചിയില്‍ നാവിക പരിശീലനത്തിനെത്തിയതായിരുന്നു നാവികന്‍. ഞായറാഴ്ച്ച വെണ്ടുരുത്തി പാലത്തിനു താഴെ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പുതുവൈപ്പ് ബീച്ചില്‍ കാണാതായ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. രണ്ട് യമന്‍ പൗരന്മാരെയാണ് കഴിഞ്ഞദിവസം കടലില്‍ കാണാതായത്. ഫയര്‍ഫോഴ്സിനൊപ്പം കോസ്റ്റ്ഗാര്‍ഡും തിരച്ചിലില്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘത്തിലുണ്ടായ ഇവരെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
Read Moreഅമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റുമരിച്ചു
അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചു. അയല്‍ക്കാരനും ആയുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ ആണ് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്ത സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിൽ ആണ്. ‘രണ്ടുപുരുഷന്മാര്‍ പരസ്പരം സ്‌നേഹിക്കുന്നത് കാണുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ ജോനാഥന്‍ ജോസിനെ കൊലപ്പെടുത്തി’, എന്ന് അദ്ദേഹത്തിന്റെ പങ്കാളി ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴുമണിയോടെയാണ് ആക്രമണമുണ്ടായത്. ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥന്‍ ജോസ് വീടിന്…
Read Moreകമൽ ഹാസനെതിരെ കർണാടക ഹൈക്കോടതി
ബംഗളൂരു: കന്നഡ ഭാഷ വിവാദത്തിൽ നടൻ കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ റിലീസിന് വിലക്കേർപ്പെടുത്തിയ കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിക്കെതിരെ കമൽ ഹാസൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് ‘തമിഴിൽ നിന്നാണ് കന്നഡയുടെ ഉത്ഭവം’ എന്ന പരാമർശം കമൽ ഹാസൻ നടത്തിയതെന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. വികാരങ്ങളെ വ്രണപ്പെടുത്താൻ ഒരു പൗരനും അവകാശമില്ലെന്നും ജസ്റ്റിസ് പറഞ്ഞു.ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതി…
Read Moreമിംസ് ആശുപത്രിയിൽ കാലിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെൺകുട്ടി മരിച്ചു
ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ മലവള്ളിയിലെ നെല്ലൂർ ഗ്രാമത്തിലെ നിംഗരാജു-രഞ്ജിത ദമ്പതികളുടെ മകൾ സാൻവി (7) യുടെ മരണത്തിന് കാരണം മിംസ് ഡോക്ടർമാരുടെ അശ്രദ്ധയാണെന്ന് ഗുരുതരമായ ആരോപണം. കാലിന്റെ എല്ലൊടിഞ്ഞതിന് ശസ്ത്രക്രിയ കഴിഞ്ഞ ഏഴുവയസ്സുകാരി ആശുപത്രിയിൽ മരിച്ചു. ചികിത്സപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച രാത്രി മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മരിച്ചത്. വ്യാഴാഴ്ച ടൈൽസ് വീണ് കുട്ടിയുടെ വലതുകാലിന്റെ എല്ല് ഒടിഞ്ഞു. ആശുപത്രിയിലെത്തിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിതന്നെ ശസ്ത്രക്രിയ നടത്തി. തുടർന്ന് വാർഡിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന്…
Read Moreരണ്ടു ഭാര്യമാർക്കും കൂടി 150 പവൻ ആഭരണങ്ങൾ; പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം അറിയാൻ വായിക്കാം
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൈവശമുള്ള പണം…
Read More