പാക്കിസ്ഥാനിൽ 17കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 17കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിലെ വീട്ടിൽ വെച്ച് ആണ് സനാ യൂസഫ് എന്ന പെൺകുട്ടി വെടിയേറ്റ് മരിച്ചത് എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

4 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള അപ്പർ ചിത്രലിൽ നിന്നുള്ള അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററ്‍ ആണ് സന. ഇവരെ വീട്ടിൽ സന്ദർശിക്കാനെത്തിയ ബന്ധുവാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം ഇയാൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പൊലീസ് തിരച്ചിൽ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

പാകിസ്ഥാനിൽ വ്യാപകമായുള്ള ‘ദുരഭിമാന കൊല’ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിൽ കയറി പ്രതി നിരവധി തവണ പെൺകുട്ടിക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടുവെന്നും, സനയ്ക്ക് രണ്ട് വെടിയുണ്ടകൾ ഏൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തുവെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിലേക്ക് സംഭവം വഴിവച്ചു. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി #JusticeForSanaYousuf എന്ന ഹാഷ്ട ടാഗ് എക്സിൽ ട്രെൻഡിങ് ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts