കെ-റെയിൽ: അനുമതി തേടി മുഖ്യമന്ത്രി ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും

ഡൽഹി: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലിന് (സിൽവർ ലൈൻ) കേന്ദ്രാനുമതി നേടിയെടുക്കാനുള്ള നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ അനുമതിക്കായി മുഖ്യമന്ത്രി ഇന്ന് (ചൊവ്വാഴ്ച) കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ ഉച്ചയ്ക്ക് 12:30നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് സിൽവർ ലൈൻ പദ്ധതിക്ക് വീണ്ടും ജീവൻ വെപ്പിക്കാൻ സർക്കാർ ശ്രമം ഊർജിതമാക്കിയത്.

നേരത്തെ, സിൽവർ ലൈനുമായി ബന്ധപ്പെട്ട് കെ-റെയിലും റെയിൽവേ മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചകൾ വഴിമുട്ടിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് മന്ത്രിയുമായി ചർച്ച നടത്തുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
[masterslider id="10"]

Related posts

Click Here to Follow Us