ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മതപരമായ ചടങ്ങുകളിലെ ഒത്തുകൂടല്‍ നിരോധിച്ചു.
Karnataka: Dakshina Kannada District Deputy Commissioner imposes Section 144 of CrPC, in view of rising COVID-19 positive cases in the district. All religious gatherings banned at public places, public grounds, gardens, markets and religious places.
— ANI (@ANI) March 30, 2021
അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ അനുവദിക്കില്ല. ആഘോഷ പരിപാടികളും നിയന്ത്രിക്കും.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു. പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കും.
വിവിധ പ്രദേശങ്ങളിലെ അപ്പാർട്ടുകൾ കേന്ദ്രീകരിച്ച് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ പാർട്ടികളോ ആഘോഷങ്ങളോ ഇന്നു മുതൽ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.