എൽഇഡി സ്ക്രീൻ അടക്കം വിപുലമായ ഒരുക്കങ്ങൾ; ഐപിഎൽ ഫൈനൽ ആഘോഷമാക്കാൻ നഗരത്തിലെ പബ്ബുകളും റസ്റ്ററന്റുകളും സജ്ജം

ബെംഗളൂരു : ആദ്യകിരീടം ലക്ഷ്യമാക്കി ചൊവ്വാഴ്ചഐപിഎൽ ഫൈനലിന് ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഇറങ്ങുമ്പോൾ നഗരത്തിൽ ആവേശമേറെയും പബ്ബുകളിലും റസ്റ്ററന്റുകളിലുമായിരിക്കും.

എൽഇഡി സ്ക്രീൻ അടക്കം വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബ് കിങ്സിനെതിരേയുള്ള ബാംഗ്ലൂരിന്റെ മത്സരം കാണാൻ ഒരുക്കിയിരിക്കുന്നത്.

സാധാരണ, വാരാന്ത്യങ്ങളിലാണ് പബ്ബുകളിൽ തിരക്കേറുന്നതെങ്കിൽ ഈയാഴ്ച ഐപിഎൽ ഫൈനൽദിവസവും വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്.പല പബ്ബുകളിലും റസ്റ്റോബാറുകളിലും ബുക്കിങ് കഴിഞ്ഞു.

  പക്ഷിപ്പനി ഭീതി വർദ്ധിക്കുന്നു: 50-ലധികം മയിലുകൾ ചത്തു!

പ്രവൃത്തിദിവസങ്ങളിൽ 300-400 പേർ എത്തുന്ന പബ്ബുകളിൽ ചൊവ്വാഴ ഇതിന്റെ ഇരട്ടിയെത്തും. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

ക്വാളിഫയർമത്സരത്തിൽ പഞ്ചാബിനെത്തന്നെയായിരുന്നു ബാംഗ്ലൂർ നേരിട്ടത്. അന്ന് വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇപ്പോൾ ഫൈനലിനും ഇറങ്ങുന്നത്.

ഈ ആത്മവിശ്വാസം, ടീമിൻ്റെ സ്വന്തം നഗരമായ ബെംഗളൂരുവിലെ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചിരിക്കുകയാണ്.

ക്വാളിഫയർമത്സരം നടന്ന ദിവസവും നഗരത്തിലെ പബ്ബുകളിലും റസ്റ്ററന്റു്റുകളിലും റസ്റ്റോബാറുകളിലും ഒട്ടേറെപ്പേർ എത്തി.

ഇതിലും വലിയ കച്ചവടമാണ് ഫൈനലിൽ പ്രതീക്ഷിക്കുന്നത്. ടീമിന്റെ ജേഴ്സി അടക്കമുള്ളവയും ഇവിടെ കിട്ടും. മദ്യത്തിനും ഭക്ഷണത്തിനും പ്രത്യേക ഓഫറുകളുമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!
[masterslider id="10"]

Related posts

Click Here to Follow Us