നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൈവശമുള്ള പണം…
Read MoreMonth: June 2025
ഇതെന്ത് വാടക ; നഗരത്തിൽ 3 മുറികളുള്ള ഫ്‌ളാറ്റിന്റെ വാടക 2.5 ലക്ഷം രൂപ !പോസ്റ്റ് വൈറൽ
ബെംഗളൂരുവിലെ ഫ്ലാറ്റുകളുടേയും വീടുകളുടേയും വാടക ഏറെനാളായി ചർച്ചകളിലുണ്ട്. എന്നാല്‍ ഒറ്റനോട്ടത്തില്‍ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു ഫ്ലാറ്റിന്റെ വാടകയുമായി ബന്ധപ്പെട്ട റെഡിറ്റ് പോസ്റ്റ് ചർച്ചയാകുകയാണ് . മൂന്ന് മുറികളുള്ള ഫ്ലാറ്റിന് പ്രതിമാസം 2.7 ലക്ഷം രൂപ വാടകയെന്നാണ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ സൂചിപ്പിക്കുന്നത്. 1464 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റിന്റെ ഡെപ്പോസിറ്റ് തുക 15 ലക്ഷമാണെന്നാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ നല്‍കിയിരിക്കുന്ന വിവരം. യഥാർത്ഥത്തില്‍ ആളുകള്‍ ഇത്രയും പണം വീടുകള്‍ക്ക് വാടക നല്‍കുന്നുണ്ടോയെന്ന് ചോദിച്ചാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കാഴ്ചയില്‍ സാധാരണമായി തോന്നുന്ന ഈ വീടിന് എന്തിനാണ് ഇത്രയും…
Read Moreപ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി
എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയില്ല. പാമ്പാക്കുട ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. കുട്ടികള്‍ ക്ലാസില്‍ വരാതിരുന്നാല്‍ അവരുടെ വീട്ടുകാരുടെ നമ്പരിലേക്ക് മെസേജ് അയയ്ക്കുന്നതാണ് അര്‍ജുന്റെ സ്‌കൂളിന്റെ രീതി. ഇത് പ്രകാരം കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ടോടെ തന്നെ പ്രിന്‍സിപ്പല്‍ അര്‍ജുന്റെ അമ്മയുടെ ഫോണിലേക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ അമ്മ ഏറെ വൈകിയാണ് ഈ മെസേജ് ശ്രദ്ധിക്കുന്നത്. പിന്നീട് മാതാവ്…
Read Moreപോക്സോ കേസിൽ വീഴ്ച വരുത്തി; പോലീസുകാർക്ക് സസ്പെൻഷൻ
പോക്സോ കേസിൽ വീഴ്ച വരുത്തിയ കോന്നി ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ. ഡിവൈഎസ്പി ടി. രാജപ്പൻ, എസ് എച്ച് ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് എസ്പി റിപ്പോർട്ട് നൽകിയത്. തുടർന്നാണ് ആഭ്യന്തരവകുപ്പ് സസ്പെൻഷൻ ഉത്തരവിറക്കിയത്. പോക്സോ കേസിൽ ആദ്യം കേസെടുക്കുന്നതിലും നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിലും ഡിവൈഎസ്പിക്കും എസ് എച്ച് ഒ പിക്കും വീഴ്ച വരുത്തിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത സുരേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത…
Read Moreസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥി പോക്സോ കേസ് പ്രതിയായ വ്ലോഗർ
തിരുവനന്തപുരം ∙ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്തത് വിവാദത്തിൽ. പോക്‌സോ കേസില്‍ പ്രതിയായ വ്ലോഗർ മുകേഷ് എം.നായരാണ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം, മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്‍ പ്രതികരിച്ചത്. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ പറഞ്ഞു. കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങളുടെ നവീകരണ-അറ്റകുറ്റപ്പണിക്കുള്ള ഇൻഡിഗോയുടെ പുതിയ കേന്ദ്രം വരുന്നു
ബെംഗളൂരു : തദ്ദേശ വിമാനക്കമ്പനിയായ ഇൻഡിഗോ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,100 കോടി രൂപ ചെലവിൽ പുതിയ മെയ്ന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ കേന്ദ്രം(എംആർഒ) സ്ഥാപിക്കുന്നു. 31 ഏക്കർ സ്ഥലത്ത് വിമാനങ്ങളുടെ നവീകരണ-അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമാണ് തുറക്കുന്നത്. ഇതിനായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (ബിഐഎഎൽ) ധാരണാപത്രം ഒപ്പിട്ടു. കേന്ദ്രം സ്ഥാപിക്കാനുള്ളസ്ഥലം എയർപോർട്ട് അതോറിറ്റി ലഭ്യമാക്കും. കമ്പനിയുടെ വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് പുതിയകേന്ദ്രം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഡിഗോ അറിയിച്ചു. ബിഎഎലുമായുള്ള പങ്കാളിത്തം ബെംഗളൂരുവിലെ വ്യോമയാനമേഖലയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് സഹായിക്കുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പീറ്റർ…
Read Moreജാഗ്രത ആവശ്യം; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്ക് രോഗബാധ; സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 300 കടന്നു
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഔദ്യോഗ്കമായി വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 311 ആയി ഉയര്‍ന്നെന്നാണ് കണക്ക്. സംസ്ഥാനത്താകെ 504 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആകെ രോഗികളില്‍ 297 പേര്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. 14 പേരാണ് ആശുപത്രികളില്‍.…
Read Moreകൂണുകൾ പോലെ മുളച്ചുപൊങ്ങുന്ന പിജികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കടിഞ്ഞാൺ: ഉടമകൾ ആശങ്കയിൽ
ബെംഗളൂരു : ധാർവാഡിൽ യാതൊരു അടിസ്ഥാനവുമില്ലാതെ ആരംഭിക്കുന്ന എത്ര പിജികൾ ഔദ്യോഗികമാണ്? എത്രയെണ്ണം അനൗദ്യോഗികമാണ്? കണക്കില്ല. ഈ സാഹചര്യത്തിൽ, മുനിസിപ്പൽ കോർപ്പറേഷന് ശരിയായ നികുതി ലഭിക്കുന്നില്ല. മറുവശത്ത്, ഇതേ പിജികൾ നിയമവിരുദ്ധ ബിസിനസുകളുടെ സ്ഥലമായി മാറുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഇത് അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഐ.എ.എസ്, കെ.എ.എസ്, പോലീസ് റിക്രൂട്ട്മെന്റ് വരെയുള്ള എല്ലാ മത്സര പരീക്ഷകൾക്കും കോച്ചിംഗ് സെന്ററുകൾ ധാർവാഡിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കണക്കനുസരിച്ച്, പുറത്തുനിന്നുള്ള ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ്. അതനുസരിച്ച്, ധാർവാഡിന്റെ എല്ലാ മുക്കിലും മൂലയിലും…
Read Moreമദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടി കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. കാപ്പ കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് കൊലപ്പെട്ട സിജില്‍. കൊടുന്തരപ്പുള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജില്‍ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…
Read Moreപ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി
:വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പിന്നീട് പൊലീസിൽ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയായ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനും ആയ പ്രവീൺ കുമാർ ആണ് അറസ്റ്റിൽ ആയത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർഥിനി വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ…
Read More