പോക്സോ കേസിൽ വീഴ്ച വരുത്തി; പോലീസുകാർക്ക് സസ്പെൻഷൻ

പോക്സോ കേസിൽ വീഴ്ച വരുത്തിയ കോന്നി ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ. ഡിവൈഎസ്പി ടി. രാജപ്പൻ, എസ് എച്ച് ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിലാണ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് എസ്പി റിപ്പോർട്ട് നൽകിയത്. തുടർന്നാണ് ആഭ്യന്തരവകുപ്പ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും

പോക്സോ കേസിൽ ആദ്യം കേസെടുക്കുന്നതിലും നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിലും ഡിവൈഎസ്പിക്കും എസ് എച്ച് ഒ പിക്കും വീഴ്ച വരുത്തിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത സുരേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസിലും ഡിവൈഎസ്പി രാജപ്പനും എസ് എച്ച് ഒ പി ശ്രീജിത്തും വീഴ്ചവരുത്തിയെന്ന് ഡിഐജിയുടെ റിപ്പോർട്ടില്‍ പറയുന്നു.

ഈ റിപ്പോർട്ടിനെ തുടർന്നാണ് രണ്ട് മാസം മുമ്പ് നൽകിയ പോക്സോ കേസ് അട്ടിമറിയിൽ ഇരുവരെയും സസ്പെൻഡ് ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  80,000 രൂപ വാങ്ങി നൽകുന്നത് പാറ്റയിട്ട ചോറ് കോഴിക്കറിയിൽ തൂവലും; മലയാളി നഴ്സിങ് വിദ്യാർത്ഥികളുടെ ദുരിതജീവിതം; നടുക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
[masterslider id="10"]

Related posts

Click Here to Follow Us