ഇതെന്ത് വാടക ; നഗരത്തിൽ 3 മുറികളുള്ള ഫ്‌ളാറ്റിന്റെ വാടക 2.5 ലക്ഷം രൂപ !പോസ്റ്റ്‌ വൈറൽ

ബെംഗളൂരുവിലെ ഫ്ലാറ്റുകളുടേയും വീടുകളുടേയും വാടക ഏറെനാളായി ചർച്ചകളിലുണ്ട്. എന്നാല്‍ ഒറ്റനോട്ടത്തില്‍ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു ഫ്ലാറ്റിന്റെ വാടകയുമായി ബന്ധപ്പെട്ട റെഡിറ്റ് പോസ്റ്റ് ചർച്ചയാകുകയാണ് .

മൂന്ന് മുറികളുള്ള ഫ്ലാറ്റിന് പ്രതിമാസം 2.7 ലക്ഷം രൂപ വാടകയെന്നാണ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ സൂചിപ്പിക്കുന്നത്.

1464 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റിന്റെ ഡെപ്പോസിറ്റ് തുക 15 ലക്ഷമാണെന്നാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ നല്‍കിയിരിക്കുന്ന വിവരം.

യഥാർത്ഥത്തില്‍ ആളുകള്‍ ഇത്രയും പണം വീടുകള്‍ക്ക് വാടക നല്‍കുന്നുണ്ടോയെന്ന് ചോദിച്ചാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

  ഇന്ത്യ-പാക് സംഘർഷം; ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

കാഴ്ചയില്‍ സാധാരണമായി തോന്നുന്ന ഈ വീടിന് എന്തിനാണ് ഇത്രയും വാടക എന്ന് മനസ്സിലാകുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഇത് വിഡ്ഢിത്തമാണെന്ന് അഭിപ്രായപ്പെട്ടവരോട് ഹൈദരാബാദിലെയും ബെംഗളൂരുവിലെയും വാടകയുടെ കാര്യത്തില്‍ വിഡ്ഢിത്തം കുറവുണ്ടാകില്ലന്ന് ചിലർ മറുപടി നല്‍കി.

ബെംഗളൂരുവിലെ പ്രധാന ടെക്ക് ഹബ്ബുകളായ എച്ച്‌എസ്‌ആർ ലേഔട്ടിനും സർജാപൂർ റോഡിനും അരികിലുള്ള ഹൊരാളൂരില്‍ അടുത്തിടെയായി വാടക കുതിച്ചുയർന്നിട്ടുണ്ട്.

ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ വർധിച്ചുവരുന്ന വിലയും ഈ വാർത്തയിലൂടെ വീണ്ടും ചർച്ചയാകുകയാണ്.

  എസ്എംവിടി ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

2.7 ലക്ഷത്തിന് ബെംഗളൂരുവില്‍ ഒരു വീട് വാങ്ങാമെന്നും നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ വാടകയും വസ്തു വിലയും കുതിച്ചുയരുന്നത് യുവാക്കള്‍ക്കും ജോലിക്കാർക്കും വലിയ വെല്ലുവിളിയാണെന്നും കമന്റുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ സിനിമയുടെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് 65 -ാം ജന്മദിനം

Related posts

Click Here to Follow Us