ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം

കൊല്ലം: കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് മർദ്ദനം. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ 57 കാരൻ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാൾ ആക്രമിച്ചത്. ആക്രിപെറുക്കി വിറ്റ് റോഡരികിൽ കിടക്കുന്നയാളാണ് ബാലചന്ദ്രൻ. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല.

ആശ്രാമത്തെ ക്ഷേത്രോത്സവത്തിൽ ഗാനമേള നടക്കുകയായിരുന്നു. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ മുന്നോട്ട് കയറി. മദ്യലഹരിയിൽ ആയിരുന്നു 57 കാരനായ ബാലചന്ദ്രൻ.സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി പ്ലാസ്റ്റിക് കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചു. മർദ്ദനത്തിൽ മുഖത്തിന് പരിക്കേറ്റു.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയാണ് ബാലചന്ദ്രൻ. കൊല്ലം നഗരത്തിൽ ആക്രിപെറുക്കി വിറ്റ് കഴിയുന് ബാലചന്ദ്രൻ റോഡ് അരികിലാണ് കിടക്കുന്നത്. മർദ്ദന ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വ്യാപക രോഷമാണ് ഉയരുന്നത്. മദ്യപിച്ച് നൃത്തം ചെയ്തയാളെ പിടിച്ചു മാറ്റുന്നതിന് പകരം കസേര കൊണ്ട് അടിച്ചത് ക്രൂരതയാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം.അതേസമയം തനിക്ക് ആ സമയത്ത് മരണഭീതി ഉണ്ടായതിനാൽ ഓടി രക്ഷപെടുകയാണുണ്ടായതെന്നു മർദ്ദനമേറ്റ ബാല ചന്ദ്രൻ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts