ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം

കൊല്ലം: കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാൾക്ക് മർദ്ദനം. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ 57 കാരൻ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാൾ ആക്രമിച്ചത്. ആക്രിപെറുക്കി വിറ്റ് റോഡരികിൽ കിടക്കുന്നയാളാണ് ബാലചന്ദ്രൻ. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല. ആശ്രാമത്തെ ക്ഷേത്രോത്സവത്തിൽ ഗാനമേള നടക്കുകയായിരുന്നു. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ മുന്നോട്ട് കയറി. മദ്യലഹരിയിൽ ആയിരുന്നു 57 കാരനായ ബാലചന്ദ്രൻ.സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി പ്ലാസ്റ്റിക് കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചു. മർദ്ദനത്തിൽ മുഖത്തിന് പരിക്കേറ്റു. തിരുവനന്തപുരം…

Read More

ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്

തിരുവനന്തപുരം: ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ് കരീം. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ, തന്റെ നിലപാടിന് ഒരു മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷിയാസ്. ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയതും വേർതിരിവുണ്ടാക്കിയതും ബിജെപിക്കാരാണെന്ന് ഷിയാസ് വീഡിയോയിൽ പറയുന്നു. ഒരു പരിപാടിയ്ക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയിൽ അനുമോൾ ബീഫ് വേണ്ടെന്ന് പറഞ്ഞപ്പോൾ ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതോടെയാണ് ഷിയാസിനെതിരെ വിമർശനം ഉയർന്നത്.

Read More

രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്

ആലപ്പുഴ: തുറവൂര്‍ ആശുപത്രിയിലെ തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്‌സിന് വഴി നല്‍കാത്ത സംഭവത്തില്‍ കാര്‍ ഉടമയ്ക്ക് എതിരെ കേസെടുത്തു. പട്ടണക്കാട് പൊലീസ് ആണ് കേസെടുത്തത്. വാഹനം പിടിച്ചെടുത്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തില്‍ സുജിത്തിനെതിരെയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്.

Read More

ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിൽ വീണ്ടും വൻ തീപിടുത്തം. നൈസ് റോഡിലെ സോംപുര സർക്കിളിൽ പ്രവർത്തിക്കുന്ന ‘ശുദ്ധ ടിണ്ടി’ ഹോട്ടലാണ് വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ പൂർണമായും കത്തിനശിച്ചത്. ഹോട്ടലിലെ ഇഡ്ഡലി സ്റ്റീമറിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് പൊട്ടിത്തെറി ഉണ്ടാവുകയും തീ അതിവേഗം പടരുകയുമായിരുന്നു.   കഴിഞ്ഞ മാർച്ചിൽ മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലാണ് ഇന്ന് ഉച്ചയോടെ അഗ്നിക്കിരയായത്. ഇഡ്ഡലി സ്റ്റീമറിൽ നിന്ന് തീപ്പൊരി പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കുള്ളിൽ ഹോട്ടൽ സമുച്ചയമാകെ തീ വിഴുങ്ങി. സംഭവസമയത്ത് അകത്തുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും…

Read More

വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

ഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി അടക്കമുള്ള മൂന്നു ബില്ലുകളിന്മേൽ ചർച്ച ആരംഭിച്ചു. ബില്ലുകളിന്മേൽ അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമയം ദീർഘിപ്പിക്കണമെങ്കിൽ സ്പീക്കർക്ക് അധികാരമുണ്ട്. വോട്ടെടുപ്പ് നാളെ നടത്താമെന്നും കേന്ദമ്രന്ത്രി റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറായി നീട്ടാമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. വോട്ടെടുപ്പ് നാളെ വൈകീട്ട് നാലുമണിക്ക് നടക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. വനിതാ സംവരണ ബിൽ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185…

Read More

ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

കോട്ടയം :നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പെ കോൺഗ്രസ് നേതാവ് കെ സുധാകരൻ കോൺഗ്രസിൽ തുടക്കമിട്ടത് വെടിക്കെട്ടിന് മുമ്പുള്ള മത്താപ്പ് കത്തീര്.തനിക്ക് കണ്ണൂർ സീറ്റ് നൽകാതിരിക്കാൻ ഹൈക്കമാണ്ടിൽ ഏറെ സമ്മർദ്ദം ചെലുത്തിയത് വി ഡി സതീശനാണെന്ന് കെ സുധാകരന് നല്ലോണം അറിയാം.കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും തന്നെ നിഷ്കാസിതനാക്കിയതും വി ഡി സതീശന്റെ കുത്തി തിരുപ്പാണെന്നും കെ സുധാകരന് നല്ലോണം അറിയാം .അതിനുള്ള മധുര പ്രതികാരമാണ് കെ സുധാകരൻ കെ സി വേണുഗോപാൽ കേരളത്തിലെത്തി സംഘടനയെ നയിക്കണമെന്ന സന്ദേശത്തിലൂടെ നൽകിയിരിക്കുന്നത്…

Read More

മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Read More

ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ്. ജയിക്കണം, ബാക്കി….; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും വോട്ട് എണ്ണുന്നതിന് മുന്‍പ് ഇത്തരം വിവാദങ്ങളില്‍ അര്‍ത്ഥമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം. ബാക്കി കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത്. നിലവിലെ വിവാദങ്ങള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. വിവാദങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണം’, രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി മുന്‍…

Read More

സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട’; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി മുൻപ് പറഞ്ഞ ഒരു കാര്യമുണ്ട്. സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ല. അത് ഞാൻ ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വെച്ചിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ…

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ‘ഇഡ്ഡലി-ദോശ’ വിവാദം; ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്!

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളെയും ആരാധകരെയും അപമാനിച്ചതായി പരാതി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡിജെ മോശമായ രീതിയിൽ പെരുമാറിയെന്നും വംശീയ അധിക്ഷേപത്തിന് സമാനമായ ഗാനങ്ങൾ പ്ലേ ചെയ്തെന്നും കാണിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ബിസിസിഐയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. ഏപ്രിൽ 5-ന് നടന്ന മത്സരത്തിലാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്. ദക്ഷിണേന്ത്യൻ രീതികളെ പരിഹസിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുള്ള ‘‘ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി’’ എന്ന വൈറൽ ഗാനം മത്സരത്തിനിടെ പ്ലേ ചെയ്തിരുന്നു. ചെന്നൈ താരങ്ങൾ പുറത്താകുമ്പോൾ…

Read More
Click Here to Follow Us