ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിൽ വീണ്ടും വൻ തീപിടുത്തം. നൈസ് റോഡിലെ സോംപുര സർക്കിളിൽ പ്രവർത്തിക്കുന്ന ‘ശുദ്ധ ടിണ്ടി’ ഹോട്ടലാണ് വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ പൂർണമായും കത്തിനശിച്ചത്. ഹോട്ടലിലെ ഇഡ്ഡലി സ്റ്റീമറിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് പൊട്ടിത്തെറി ഉണ്ടാവുകയും തീ അതിവേഗം പടരുകയുമായിരുന്നു.

 

കഴിഞ്ഞ മാർച്ചിൽ മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലാണ് ഇന്ന് ഉച്ചയോടെ അഗ്നിക്കിരയായത്. ഇഡ്ഡലി സ്റ്റീമറിൽ നിന്ന് തീപ്പൊരി പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കുള്ളിൽ ഹോട്ടൽ സമുച്ചയമാകെ തീ വിഴുങ്ങി. സംഭവസമയത്ത് അകത്തുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

 

വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും ഹോട്ടൽ പൂർണമായും കത്തി നശിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന തീപിടുത്തങ്ങൾ വ്യാപാരികൾക്കിടയിലും ജനങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts