ബെംഗളൂരു: മൈസൂർ സാൻഡല്‍ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം കര്‍ണാടകത്തില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാർ ഒപ്പിട്ടതോടെ, ഇത്രയും ഭാഷ പ്രശ്നങ്ങളും മറ്റും നടക്കുന്നതിനിടെ കന്നട നടിയല്ലാത്ത ഒരാളെ എന്തിനാണ് തിരഞ്ഞെടുത്തതെന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് സര്‍ക്കാര്‍ ഇറക്കുന്ന മൈസൂര്‍ സാന്‍ഡല്‍ ബ്രാന്‍റിന് വിപണിയുണ്ടാക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് വാണിജ്യ, വ്യവസായ മന്ത്രി എംബി പാട്ടീല്‍ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പറയുന്നത്. മൈസൂർ…
Read MoreMonth: May 2025
നഗരത്തിൽ പെയ്ത കനത്ത മഴയിൽ സ്കൂട്ടറിന് മുകളിൽ മരം വീണു: ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 28കാരനായ യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ സ്കൂട്ടറിൽ മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. കോറമംഗലയിലാണ് സംഭവം. ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 28കാരനാണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇതോടെ യുവാവിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റു. നാട്ടുകാർ ഇരുവരെയും ഉടൻ സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ പരുക്കും ഗുരുതരമാണ്. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നഗരത്തിലുടനീളം വ്യാപകമായ മഴ പെയ്തതിനെ തുടർന്ന് കോറമംഗലയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറിയിരുന്നു.…
Read Moreരാമനഗരയെ ‘ബെംഗളൂരു സൗത്ത്’ എന്ന് പുനർനാമകരണം ചെയ്തു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ആളുകൾ
ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യുന്നതിന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ ജില്ലയിൽ ആഘോഷങ്ങൾ സജീവമായി. രാമനഗരയിൽ ആളുകൾ പടക്കം പൊട്ടിക്കുകയും സർക്കാർ തീരുമാനത്തെ ആഘോഷിക്കുകയും ചെയ്തു. നേരത്തെ, ബെംഗളൂരുവിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം, ഡിസിഎം ഡി.കെ. രാമനഗരയുടെ ജില്ലാ ആസ്ഥാനം രേഷ്മനഗരി തുടരുമെന്ന് ശിവകുമാർ പറഞ്ഞു. ജില്ലയുടെ പേര് മാത്രമാണ് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. മുമ്പ്, ഇത് ബെംഗളൂരു ജില്ലയായിരുന്നു. ഭരണപരമായ വീക്ഷണകോണിൽ നിന്ന് ഈ പേര് നിലനിർത്താൻ ശ്രമം നടന്നിട്ടുണ്ട്.…
Read Moreഎന്ത് കൊണ്ട് കോട്ടയിൽ മാത്രം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നു; വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികളുടെ കൂട്ട ആത്മഹത്യത്തിയിൽ സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. ഒരു സർക്കാർ എന്ന നിലയിൽ നിങ്ങൾ എന്താണ് അവിടെ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഈ കുട്ടികൾ ജീവനൊടുക്കുന്നത് ? അതും കോട്ടയിൽ മാത്രം? സ്വന്തം സംസ്ഥാനത്ത് നടക്കുന്ന സംഭവമെന്ന നിലയിൽ ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?- ജസ്റ്റിസ് പർദിവാല ചോദിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഈ വർഷം കോട്ടയിൽ 14 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. കോട്ടയിലെ വിദ്യാർഥികളുടെ ആത്മഹത്യയെ കുറിച്ച്…
Read Moreമൈസൂർപാകിലും പാക് വേണ്ട; പേര് മാറ്റി വ്യാപാരികൾ
ഭോപാൽ: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ മൈസൂർപാക്കിന്റെ പേരുമാറ്റി വ്യാപാരികൾ. മൈസൂർ ശ്രീ എന്നാണ് മധ്യപ്രദേശിലെ വ്യാപാരികൾ പലഹാരത്തിനു നൽകിയിരിക്കുന്ന പുതിയപേര്. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയിട്ടുണ്ട്. പാക്ക് എന്ന പേരിന് പാക്കിസ്താനുമായി ഒരു ബന്ധവുമില്ല. കന്നഡയില്‍ മധുരത്തിന് പാക്ക് എന്നാണ് അര്‍ഥമാക്കുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരം അറിയപ്പെടുന്നത്. ദീപാവലിയടക്കമുള്ള ആഘോഷങ്ങളിൽ മുൻപന്തിയിലുള്ള മൈസൂര്‍ പാക്ക് കര്‍ണാടകക്കാരുടെ ഇഷ്ടപലഹാരമാണ്. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതുണ്ടാക്കാനായി ആവശ്യമുള്ളു.
Read Moreജനങ്ങളുടെ നികുതിപ്പണമല്ലേ, ആര് ചോദിക്കാൻ; ദേശീയപാത തകർച്ചയിൽ ജൂഡ് ആന്റണി ജോസഫ്
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഇതിൽ ഉത്തരവാദിത്തമുള്ള വ്യക്തികളിൽ നിന്ന് നഷ്ടം ഈടാക്കണം എന്നാണ് ജൂഡ് പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ പ്രതികരിച്ചത്. ‘ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്‌ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ,’ എന്ന് ജൂഡ് ആന്റണി ജോസഫ് കുറിച്ചു.
Read Moreഇന്ത്യ – പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടത് ആരെന്ന് രാഹുൽ ഗാന്ധി; പൊതുപ്രവർത്തനത്തിൽ മാന്യതയാവാമെന്ന് ബിജെപി
ന്യൂഡൽഹി : ഇന്ത്യ – പാക് സംഘർഷത്തിൽ വിദേശ മന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയ്ക്ക് മധ്യസ്ഥത വഹിക്കാൻ ഡോണൾഡ് ട്രംപിനോട് ആരാണ് ആവശ്യപ്പെട്ടതെന്നും പാകിസ്താനെ ഒരു രാജ്യം പോലും അപലപിക്കാത്തത് എന്തുകൊണ്ടെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അതെസമയം ഇന്ത്യക്കും പാകിസ്താനുമിടയിൽ പൊതുപ്രവർത്തനത്തിൽ രാഹുൽ മാന്യത കാണിക്കണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇന്ത്യയെയും പാകിസ്താനെയും എന്ത് കൊണ്ടാണ് തുല്യമായി കാണുന്നതെന്ന് ചോദിച്ച രാഹുൽ ഇന്ത്യയുടെ വിദേശനയം തകർന്നിരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. എന്നാൽ ദേശസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങൾ രാഹുൽ ഒഴിവാക്കണമെന്നായിരുന്നു ബിജെപി ഉന്നയിച്ച…
Read Moreമഴ മുന്നിയിപ്പിൽ വീണ്ടും മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് കേ ന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204 എം.എം വരെ മഴ ലഭിക്കാനാണ് സാധ്യതയുള്ളത്. അതിനിടെ, നാളെ കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read Moreചാർളിയിലെ ഡേവിഡ്; നടനും ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചാര്‍ളി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചാര്‍ളിയിലെ ‘ഡേവിഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണന്‍ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന ‘പിക്‌സല്‍ വില്ലേജ്’ എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും…
Read Moreഅതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്താൻ പ്രത്യാഘാതം നേരിടേണ്ടി വരും-ജയ്ശങ്കർ
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്താൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഭീകരതക്ക് പൂർണമായ അന്ത്യം ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാൽ പാകിസ്താൻ ഇനിയും ഭീകരാക്രമണങ്ങൾ തുടർന്നാൽ അതിന്‍റെ അനന്തരഫലങ്ങൾ പാകിസ്താൻ നേരിടേണ്ടി വരും. ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധ പട്ടികയിലുള്ള ഏറ്റവും കുപ്രസിദ്ധരായ തീവ്രവാദികളെല്ലാം പാകിസ്താനിലാണ്. അവർ പാകിസ്താനിൽ പകൽവെളിച്ചത്തിൽ പ്രവർത്തിക്കുന്നു. രാജ്യം ഇതിൽ പങ്കാളിയാണ്. പാകിസ്താൻ സൈന്യത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള നയതന്ത്ര യാത്രയുടെ ഭാഗമായാണ് ജയ്ശങ്കർ നെതർലൻഡ്സിൽ എത്തിയത്.
Read More