ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്താൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.
ഭീകരതക്ക് പൂർണമായ അന്ത്യം ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാൽ പാകിസ്താൻ ഇനിയും ഭീകരാക്രമണങ്ങൾ തുടർന്നാൽ അതിന്‍റെ അനന്തരഫലങ്ങൾ പാകിസ്താൻ നേരിടേണ്ടി വരും.
ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധ പട്ടികയിലുള്ള ഏറ്റവും കുപ്രസിദ്ധരായ തീവ്രവാദികളെല്ലാം പാകിസ്താനിലാണ്. അവർ പാകിസ്താനിൽ പകൽവെളിച്ചത്തിൽ പ്രവർത്തിക്കുന്നു. രാജ്യം ഇതിൽ പങ്കാളിയാണ്. പാകിസ്താൻ സൈന്യത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള നയതന്ത്ര യാത്രയുടെ ഭാഗമായാണ് ജയ്ശങ്കർ നെതർലൻഡ്സിൽ എത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.