ബസ് ജീവനക്കാരുടെ സത്യാഗ്രഹം സാധാരണ ജീവിതത്തെ ബാധിക്കില്ല:കെ.എസ്.ആർ.ടി.സി.എം.ഡി.

ബെംഗളൂരു : ഒരു വിഭാഗം ജീവനക്കാർ നാളെ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സത്യാഗ്രഹം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കുകയില്ല എന്ന് കെ.എസ്.ആർ.ടി.സി.എം.ഡി ശിവയോഗി കലസാദ അറിയിച്ചു.

തനിക്ക് തൻ്റെ ജീവനക്കാരിൽ വിശ്വാസമുണ്ട് ,അവർ യാത്രക്കാരെ കഷ്ടപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിലൂടെ അറിയിച്ചു.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരു വിഭാഗം ജീവനക്കാരും ബന്ധുക്കളും നാളെ ഫ്രീഡം പാർക്കിൽ പ്രതിഷേധ സത്യാഗ്രഹവും ധർണയും നടത്തുന്നുണ്ട്. 32000 പേർ പങ്കെടുക്കുമെന്ന് തൊഴിലാളി നേതാക്കൾ അവകാശപ്പെടുന്നുണ്ട്.

സ്വതന്ത്ര ട്രേഡ് യൂണിയൻ (എസ്.ടി.യു) ആണ് ഈ പ്രകടനം നടത്തുന്നത് ,എന്നാൽ കെ.എസ്.ആർ.ടി.സിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി ഈ പ്രതിഷേധത്തിന് പിൻതുണ പ്രഖ്യാപിച്ചിട്ടില്ല.

അതു കൊണ്ടു തന്നെ ബസ് സർവ്വീസിന്നെ ഈ പ്രതിഷേധങ്ങൾ കാര്യമായി ബാധിക്കാൻ സാദ്ധ്യതയില്ല എന്നാണ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts