ആംബുലൻസ് വിളിക്കാൻ പ്രത്യേക മൊബൈൽആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു : ആംബുലൻസ് വിളിക്കാൻ പ്രത്യേക മൊബൈൽആപ്ലിക്കേഷൻ പുറത്തിറക്കാൻ കർണാടക സർക്കാർ. ഊബർ, ഒല, റാപ്പിഡോ തുടങ്ങിയവയുടെ മാതൃകയിലുള്ള ആപ്പ് തയ്യാറാക്കാനാണ് ഒരുങ്ങുന്നത്.

സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന 108 ആംബുലൻസ് സർവീസിന്റെ പ്രവർത്തനം പൂർണമായും സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്വകാര്യ ആംബുലൻസ് സർവീസുകളെ കൂടി ഉൾപ്പെടുത്തിയായിരിക്കും ആപ്പ് പ്രവർത്തിക്കുന്നത്. ആംബുലൻസ് സർവീസിന്റെ നിരക്ക് സർക്കാർ നിശ്ചയിക്കും. ഇതിനുള്ള ആലോചനകൾ നടന്നുവരുകയാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

നിലവിൽ ഹെൽപ് ലൈൻ മുഖേനെയാണ് 108 ആംബുലൻസ് സർവീസ് പ്രവർത്തിക്കുന്നത്. 108 നമ്പറിൽ വിളിച്ച് ആംബുലൻസ് സേവനം ലഭ്യമാക്കാം.

ഇതിനൊപ്പമാണ് ആപ്പ് വികസിപ്പിക്കുന്നത്. ഇതിലൂടെ സ്വകാര്യ ആംബുലൻസുകളുടെ സേവനം സർക്കാർ നിശ്ചയിച്ച നിരക്കിൽ ലഭ്യമാക്കാം.

നിലവിൽ സ്വകാര്യ സർവീസുകൾ പല നിരക്കാണ് ഈടാക്കുന്നത്. അടിയന്തര ആവശ്യങ്ങളിൽ വൻനിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
[masterslider id="10"]

Related posts