ദുരന്തമുണ്ടായി ഒരു വർഷം, ഇനിയും തീരുമാനമായില്ലേ; ബാങ്ക് വായ്പ എഴുതിത്തള്ളാത്തതിൽ കേന്ദ്രത്തിനെതിരെ ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി.

ദുരന്തം സംഭവിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമെടുക്കാനായില്ലേയെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ ഓഗസ്റ്റ് 13നകം കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും കേന്ദ്രത്തെ ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ ഇതുവരെയും തീരുമാനമെടുക്കാനായില്ലേയെന്നും കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ എപ്പോള്‍ തീരുമാനമെടുക്കുമെന്നും ഓഗസ്റ്റ് 13നകം തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേരള ബാങ്ക് വായ്പ എഴുതിത്തള്ളിയത് മാതൃകയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വായ്പ എഴുതിത്തള്ളിയാലും ഇല്ലെങ്കിലും തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതിനനുസരിച്ച് സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകുമെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
[masterslider id="10"]

Related posts