പാലക്കാട്: മലമ്പുഴ എലിവാലില്‍ വീണ്ടും പുലി. ജനവാസമേഖലയിലാണ് പുലിയെ കണ്ടെത്തിയത്. പുലി ജനവാസ മേഖലയില്‍ നിന്നും വളര്‍ത്തുനായയെ പിടിച്ചു. എ ലിവാല്‍ സ്വദേശി കൃഷ്ണന്റെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു. ഈ വര്‍ഷം നാലാം തവണയാണ് കൃഷ്ണന്റെ വീട്ടില്‍ പുലിയെത്തുന്നത്. വീട്ടുകാരുടെ കണ്‍മുന്നില്‍ വച്ചാണ് നായയെ പുലി പിടികൂടിയത്. നേരത്തെ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ല. കൃഷ്ണന്റെ ഒറ്റമുറി വീടിനുള്ളിലെ…
Read MoreMonth: May 2025
റീലിസ് തുടരും; വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതും തുടരും; മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിപക്ഷം ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്‍പത് വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. 2016ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ദേശീയപാത വികസനം ഇതുപോലെ ഉണ്ടാകുമായിരുന്നോ എന്ന് മന്ത്രി ചോദിച്ചു. റിപ്പോര്‍ട്ടറിന്റെ കോഫി വിത്ത് അരുണില്‍ അതിഥിയായി എത്തി സംസാരിക്കുകയായിരുന്നു മന്ത്രി. 2014ല്‍ മലയാളിയുടെ സ്വപ്‌നപദ്ധതിക്ക് റീത്തുവെച്ച് പോയതാണ് യുഡിഎഫ് എന്നും മന്ത്രി പറഞ്ഞു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ്…
Read Moreതുടരും ഒ.ടി.ടിയിലെത്താൻ വൈകും
മോഹൻലാൽ നായകനായെത്തി 200 കോടിയും കഴിഞ്ഞ് കുതിക്കുകയാണ് തരുൺ മൂർത്തി സവിധാനം ചെയ്ത തുടരും. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ റൺ നീട്ടാൻ നിർമാതാക്കൾ തീരുമാനിച്ചു എന്നാണ് വിവരം. അതുകൊണ്ട് തന്നെ ചിത്രം ഒ.ടി.ടിയിലെത്താൻ വൈകിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മോഹൻലാലിന്‍റെ കരിയറിലെ 360-മത്തെ സിനിമയാണിത്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വൻ തുകക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ്…
Read Moreബെംഗളൂരു വിവേക് നഗറിലെ വാടക വീട്ടിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ മാള വട്ടക്കോട്ട വെളിയംപറമ്പിൽ അച്യുതൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനുശ്രീയാണ് (29) മരിച്ചത്. ബെംഗളൂരു വിവേക് നഗറിൽ വാടക വീട്ടിലായിരുന്നു താമസം. 20 ന് അനുശ്രീയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടുടമയെ ഫോണിൽ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വിവേക് നഗർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: അമൽശ്രീ, ആദിദേവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ11ന് കൊരട്ടി ക്രിമറ്റോറിയത്തിൽ.
Read Moreമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി
റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലർ എൻഐഎയ്ക്ക് പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം റാപ്പർ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയും രംഗത്ത് വന്നിരുന്നു. വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാൻ…
Read Moreവിവാഹവാഗ്ദാനം നൽകി പീഡനം; കന്നഡ നടൻ മദനൂർ മനു പീഡനക്കേസിൽ അറസ്റ്റിൽ
ബെംഗളൂരു∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 കാരിയായ നടി നൽകിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് അറസ്റ്റ്. പൊലീസിൽ യുവതി പരാതി നൽകിയതിനു പിന്നാലെ മനു ഒളിവിൽ പോയിരുന്നു. തുടർന്ന് വ്യാഴാഴ്ച ഹാസൻ ജില്ലയിലെ സ്വന്തം നാടായ മദേനൂരിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കന്നഡ റിയാലിറ്റി ഷോയായ ‘കോമഡി ഖിലാഡിഗലു’ സീസൺ 2 ലെ പ്രകടനത്തിലൂടെയാണ്…
Read Moreവിശുദ്ധസേനാംഗങ്ങൾ അടിവസ്ത്രങ്ങൾ പമ്പയിലേക്ക് വലിച്ചെറിയുന്നു; പരാതി നൽകി തീർത്ഥാടകൻ
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ അടിവസ്ത്രങ്ങൾ പമ്പയിലേക്ക് വലിച്ചെറിയുന്നുവെന്നാണ് പരാതി. പമ്പയുടെ കരയിൽ കരാർ കമ്പനി ഉപേക്ഷിക്കുന്ന അടിവസ്ത്രങ്ങളാണ് വിശുദ്ധസേനാംഗങ്ങൾ പമ്പയിലേക്ക് തന്നെ തള്ളുന്നത്. ഓരോ മണ്ഡലകാല സീസൺ കഴിയുന്തോറും ഏകദേശം 30ലോഡ് തുണികൾ എങ്കിലും പമ്പയിൽ നിന്ന് ലഭിക്കാറുണ്ട്. ഇതിനൊപ്പം ഏകദേശം 10ലോഡ് അടിവസ്ത്രങ്ങളും ആ കൂട്ടത്തിൽ കാണും. ഇതെല്ലാം പമ്പയിൽ നിന്ന് നീക്കം ചെയ്യുന്നതിനാണ് എല്ലാ വർഷവും കാരാറുകാരെ ഏൽപ്പിക്കുത്. ഇതിൽ അടിവസ്ത്രങ്ങൾ ഒഴികെ മറ്റെല്ലാ തുണികളും ഡൽഹിയിലെ കരാർ കമ്പനി അവരുടെ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്നതാണ് പതിവ് രീതി. എന്നാൽ ഇവിടെ നിന്ന്…
Read Moreമുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു; ധനുഷ് നായകൻ
ചെന്നൈ : മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നാണ് ചിത്രത്തിന്റെ പേര്. കാൻ ഫിലിം ഫെസ്റ്റിവലിൽവെച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. ദേശീയ പുരസ്കാരജേതാവായ ധനുഷാണ് കലാമിന്റെ വേഷത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തുക. ആദിപുരുഷ്, തൻഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ഓം റൗത്താണ് സംവിധായകൻ. സായ്വെൻ ക്യൂദ്രാസ് തിരക്കഥ രചിക്കുന്നു. അഭിഷേക് അഗർവാൾ, സുനിൽ ശുങ്കര, ഭൂഷൺ കുമാർ, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് നിർമാണം. ദി കശ്മീർ ഫയൽസിന്റെ നിർമാതാവുകൂടിയാണ്…
Read Moreമാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ പോലീസ് രക്ഷപ്പെടുത്തി
ബെംഗളൂരു: മദനായകനഹള്ളിയിൽ റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് നവജാത ശിശുവിനെ കണ്ടെത്തി, അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിനെ കുഞ്ഞു പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു ഉപേക്ഷിച്ചത്. കുഞ്ഞ് കരയുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഇൻസ്പെക്ടർ മുരളിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. ഭക്ഷണമില്ലാതെ അവശനിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ ചികിത്സയ്ക്കായി ബിജിഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് പരിചരണം നൽകി. മാടനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ഉത്തരവാദികളായവരെ…
Read Moreസഹോദരിയുടെ വിവാഹച്ചെലവിനായി പബ്ബിൽ നിന്ന് 50,000 രൂപ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
ബെംഗളൂരു: സുബ്രഹ്മണ്യനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജിയോമെട്രി ബ്രൂവറി ആന്‍ഡ് കിച്ചണ്‍ പബ്ബില്‍ അതിക്രമിച്ച് കയറി 50,000 രൂപ കവര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. സഹോദരിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പബ്ബിന്റെ സെക്യൂരിറ്റി ഗാർഡ് വിനയ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒഡീഷയിൽ നിന്നുള്ള ദിലീപ് കുമാറിനെ (29) അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതായും 6,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച കട്ടിംഗ് പ്ലെയറും സഹിതം കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളായ ജയനഗറും ജെ.യും…
Read More