ബെംഗളൂരു വിവേക് നഗറിലെ വാടക വീട്ടിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ മാള വട്ടക്കോട്ട വെളിയംപറമ്പിൽ അച്യുതൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനുശ്രീയാണ് (29) മരിച്ചത്.

ബെംഗളൂരു വിവേക് നഗറിൽ വാടക വീട്ടിലായിരുന്നു താമസം. 20 ന് അനുശ്രീയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടുടമയെ ഫോണിൽ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

വിവേക് നഗർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: അമൽശ്രീ, ആദിദേവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ11ന് കൊരട്ടി ക്രിമറ്റോറിയത്തിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts