വീണ്ടും പ്രകോപനം; പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് പാക് ആക്രമണശ്രമം.

ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സൈന്യം.

അൻപതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്.

തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടർന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി.

സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയർ സൈറനുകള്‍ മുഴങ്ങി.

ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂർണമായും വെടിവെച്ചിടാൻ സാധിച്ചതായാണ് ലഭ്യമായ വിവരം.

ഉയർന്ന ശബ്ദത്തിലുള്ള സ്ഫോടനങ്ങള്‍ ബോംബിങ്, ഷെല്ലിങ്, മിസൈല്‍ സ്ട്രൈക്കിങ് എന്നിവയുടേതാകാമെന്നാണ് സൂചന.

ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് പാകിസ്താൻ ഡ്രോണാക്രമണം നടത്തിയതെന്നാണ് വിവരം.

പാകിസ്താൻ അയച്ച എട്ട് മിസൈലുകളും വെടിവെച്ചിട്ടുവെന്നാണ് റിപ്പോർട്ടുകള്‍. അതിനിടെ നിയന്ത്രണ രേഖയില്‍ പാകിസ്താൻ ഷെല്ലാക്രമണവും നടത്തുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

കുപ്വാരയിലാണ് ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തതത്. ജമ്മുകശ്മീരിന് പുറമെ പഞ്ചാബിലും വ്യോമാക്രമണ ശ്രമമുണ്ടായി.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ജമ്മുവിന് പുറമെ പഞ്ചാബിലും രാജസ്ഥാനിലും വ്യോമാക്രമണ മുന്നറിയിപ്പും ബ്ലാക്ക് ഔട്ടും ഉണ്ടായി. സാംബ, അഖ്നൂർ, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts