കോവിഡ് ; റിപ്പബ്ലിക്ക് ദിന പുഷ്പ്പ മേള റദ്ദാക്കി

ബെംഗളൂരു :കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലാൽബാഗിലെ റിപ്പബ്ലിക്ക് ദിന പുഷ്പ്പ മേള റദ്ദാക്കി. തുടർച്ചയായ മൂന്നാംവർഷമാണ് ലാൽബാഗ് പുഷ്പമേള റദ്ദാക്കുന്നത്.

ഇത്തവണ അന്തരിച്ച പുനീത് രാജ്കുമാറിന് ആദരവർപ്പിച്ചുകൊണ്ട് മേള സംഘടിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെഭാഗമായി പുനീതിന്റെ നിരവധി പ്രതിമകളും ചിത്രങ്ങളും തയ്യാറാക്കിയിരുന്നു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

എന്നാൽ മൂന്നാം തരംഗ ഭീഷണിയെ തുടർന്ന് പുഷ്പമേള സംഘടിപ്പിക്കുന്നത് സംബന്ധിച്ച മുഴുവൻ ഒരുക്കങ്ങളും നിർത്തിവെച്ചതായി ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ ഡെപ്യൂട്ടി ഡയറക്ടർ എം. ജഗദീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts