രാത്രി കർഫ്യൂവും വാരാന്ത്യകർഫ്യൂവും പുനഃപരിശോധിച്ചേക്കും

Delhi Night curfew

ബെംഗളൂരു : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവും വാരാന്ത്യകർഫ്യൂവും സർക്കാർ പുനഃപരിശോധിച്ചേക്കും. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിയന്ത്രണങ്ങളിൽ ഏതാനും മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണിത്. ഇതിനായി കോവിഡ് സാങ്കേതിക വിദഗ്ധസമിതിമായുള്ള യോഗംവിളിക്കും മുഖ്യമന്ത്രി ഉടനെ വിളിക്കും.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

സംസ്ഥാന വ്യാപകമായി രാത്രികർഫ്യൂവും വാരാന്ത്യകർഫ്യൂവും ഏർപ്പെടുത്തിയതിലാണ് എതിർപ്പ്. പല ജില്ലകളിലും കോവിഡ് സ്ഥിരീകരണനിരക്ക് നിസ്സാരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. വിദഗ്ധസമിതിയുമായി ചർച്ച നടത്തിയശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts