ന്യൂഡൽഹി: ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് പാക് ആക്രമണശ്രമം. ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. അൻപതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടർന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയർ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂർണമായും വെടിവെച്ചിടാൻ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയർന്ന ശബ്ദത്തിലുള്ള സ്ഫോടനങ്ങള്‍ ബോംബിങ്,…
Read MoreDay: 8 May 2025
യുവാവ് മുങ്ങി മരിച്ചു
ബെംഗളൂരു: ഋഷഭ് ഷെട്ടിയുടെ സിനിമ രണ്ടാംഭാഗമായ കാന്താര-2ന്റെ നിർമാണത്തിനിടെ ദുരന്തം. സിനിമയില്‍ ജോലി ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റ് എം.എഫ് കപില്‍ (32) കൊല്ലൂർ സൗപർണിക നദിയില്‍ മുങ്ങിമരിച്ചു. ഉച്ചഭക്ഷണ ഇടവേളക്ക് ശേഷം നീന്താൻ നദിയില്‍ ഇറങ്ങിയ കപില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടുപോവുകയായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ തിരച്ചിലില്‍ കപിലിന്റെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുങ്ങിമരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.
Read Moreസിനിമാ തിയേറ്ററിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ ഇടിഞ്ഞുവീണു
കനത്തമഴയിലും കാറ്റിലും ചെന്നൈ പൂനമല്ലിയിലെ സന്തോഷ് തിയേറ്ററിന്റെ മേൽക്കൂരയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. സിനിമ കാണാനെത്തിയവരെ തിയേറ്റർ അധികൃതർ സുരക്ഷിതമായി പുറത്തിറക്കി. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സിനിമ കാണാനെത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കാത്തതിന് തിയേറ്റർ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. തിയേറ്ററിന് ചുറ്റും പോലീസിനെ വിന്യസിപ്പിച്ചു.
Read Moreനഗരത്തിലെ നടപ്പാതകൾ ഉടൻ നന്നാക്കും; ബൃഹത് ബെംഗളൂരു മഹാനഗര പാലികെ
ബെംഗളൂരു : നഗരത്തിലെ നടപ്പാതകളിൽ തകർന്ന ഭാഗങ്ങൾ ഉടൻനന്നാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ചൊവ്വാഴ്ച മജെസ്റ്റിക് ബസ് സ്റ്റാൻഡിന് ചുറ്റുമുള്ള നടപ്പാതകൾ നടന്നു പരിശോധിച്ച ശേഷമാണ് നിർദേശം നൽകിയത്. ബിബിഎംപിയുടെ പരിധിയിൽ പൗരൻമാർക്ക് സുഗമമായ നടപ്പാതകൾ ഒരുക്കേണ്ടതുണ്ടെന്ന് ചീഫ് കമ്മിഷണർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. കാൽനടയാത്രാ സൗഹൃദമാക്കാനുള്ള പുതിയ ചീഫ് കമ്മിഷണറുടെ ശ്രമങ്ങളെ നഗരവാസികൾ സ്വാഗതം ചെയ്തു. ഒട്ടേറെ ആളുകൾ ചീഫ് കമ്മിഷണറുടെ നടപടിയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. നഗരത്തിന്റെ പല…
Read Moreകോറമംഗലയിലെ മധുരപലഹാരക്കടയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ; പരാതി നൽകിയ പെൺകുട്ടി
ബെംഗളൂരു : കോറമംഗലയിലുള്ള ഒരു മധുരപലഹാരക്കടയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് വീഡിയോ പകർത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി പെൺകുട്ടി. ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ആണ് ഇതിനെതിരെ പ്രതികരിച്ചത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഒരു മധുരപലഹാരക്കടയിൽ മധുരപലഹാരങ്ങൾ കഴിക്കാൻ പോയ ഒരു യുവതി അവിടുത്തെ വാഷ്‌റൂം ഉപയോഗിച്ചു. ഈ സമയത്താണ് വാഷ്‌റൂമിൽ ഒളിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ പെൺകുട്ടി ശ്രദ്ധിച്ചത്. സംഭവത്തിൽ കോറമംഗല പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയി. പോലീസ് ബേക്കറിയിൽ പോയി മൊബൈൽ ഫോൺ പരിശോധിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ചില സർവീസുകൾ റദ്ദാക്കി
ബെംഗളൂരു : ഭീകരകേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണങ്ങളെത്തുടർന്ന് വടക്കേ ഇന്ത്യയിലെ ഒട്ടേറെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചുപൂട്ടിയതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ചില സർവീസുകൾ ബുധനാഴ്ച റദ്ദാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ തത്സമയസ്ഥിതി പരിശോധിക്കണമെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അധികൃതർ നിർദേശിച്ചു. ഭീകരകേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണം ബെംഗളൂരു ഉൾപ്പെടെ രാജ്യവ്യാപകമായി വിമാന ഗതാഗത ഷെഡ്യൂളുകളിൽ മാറ്റംസൃഷ്ടിച്ചിട്ടുണ്ട്. യാത്രക്കാർ കാണിച്ച ക്ഷമയ്ക്കും സഹകരണത്തിനും ബിഐഎഎൽ അധികൃതർ നന്ദി പറഞ്ഞു.
Read Moreഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മട്ടൻകറിയിൽ ചത്ത താവളയും ; ഹോട്ടൽ പൂട്ടിച്ചു
ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മട്ടൻകറിയിൽ ചത്ത തവളയെ കണ്ടതിനെത്തുടർന്ന് ഹോട്ടൽ അടപ്പിച്ചു. പൂനമല്ലി മുനിസിപ്പാലിറ്റി ഓഫീസിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനാനെത്തിയ യുവാവിന് ഊണിനോടപ്പം നൽകിയ മട്ടൻകറിയിലാണ് ചത്തതവളയെ കണ്ടത്. ഹോട്ടലിലെ കാഷ് കൗണ്ടറിലുണ്ടായിരുന്നവരോട് കാര്യംപറഞ്ഞപ്പോൾ തർക്കിക്കാൻ തുടങ്ങി. ഹോട്ടലിൽ ബഹളമായി. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അധികൃതരോട് വിശദീകരണം ചോദിച്ചു. തുടർന്ന് ഭക്ഷണം പരിശോധിച്ചു. മട്ടൻകറിയിലുണ്ടായിരുന്നത് തവള തന്നെയെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഹോട്ടലിൽനിന്ന് ഭക്ഷണത്തിന്റെ സാംപിളുകൾ ശേഖരിച്ചു. ഭക്ഷണം പാചകം ചെയ്യുന്നിടം വൃത്തിഹീനമാണെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreതട്ടിപ്പുകേസിൽ ഒളിവിൽപോയ മലയാളി പിടിയിൽ
തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന മലയാളിയെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം ഒമാനിൽനിന്ന് എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ വന്നഉടനെയാണ് തൃശ്ശൂർ സ്വദേശി സജീവൻ അതുലിനെ (31) പിടികൂടിയത്. വിശ്വാസവഞ്ചനയും സാമ്പത്തികത്തട്ടിപ്പും നടത്തിയെന്ന പരാതിയിൽ തൃശ്ശൂർ പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ ഒളിവിൽപോയ സജീവൻ അതുൽ ആറുമാസംമുൻപ് ഗൾഫിലേക്കു കടന്നു. ഇതേത്തുടർന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചെന്നൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പ്രതിയെ തൃശ്ശൂർ പോലീസിനു കൈമാറിയതായി ചെന്നൈ എയർപോർട്ട് പോലീസ് അറിയിച്ചു.
Read More