തട്ടിപ്പുകേസിൽ ഒളിവിൽപോയ മലയാളി പിടിയിൽ

തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന മലയാളിയെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം ഒമാനിൽനിന്ന് എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ വന്നഉടനെയാണ് തൃശ്ശൂർ സ്വദേശി സജീവൻ അതുലിനെ (31) പിടികൂടിയത്.

വിശ്വാസവഞ്ചനയും സാമ്പത്തികത്തട്ടിപ്പും നടത്തിയെന്ന പരാതിയിൽ തൃശ്ശൂർ പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ ഒളിവിൽപോയ സജീവൻ അതുൽ ആറുമാസംമുൻപ് ഗൾഫിലേക്കു കടന്നു. ഇതേത്തുടർന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

ചെന്നൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പ്രതിയെ തൃശ്ശൂർ പോലീസിനു കൈമാറിയതായി ചെന്നൈ എയർപോർട്ട് പോലീസ് അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts