മലയാളി യുവാവ് കാശ്മീർ വനമേഖലയിൽ മരിച്ച നിലയിൽ 

ശ്രീനഗർ: കശ്മീർ കാണാൻ പോയ മലയാളി യുവാവ് ഗുല്‍മാർഗില്‍ മരിച്ചനിലയില്‍.

പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കരുവാൻ തൊടി മുഹമ്മദ് ഷാനിബി(28)ൻ്റെ മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്.

ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഏപ്രില്‍ പതിമൂന്നിനാണ് കശ്മീർ കാണാനായി ഷാനിബ് വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ഗുല്‍ഗാർമിനോട് ചേർന്ന ഭാഗത്തുള്ള വനത്തില്‍ നിന്ന് കഴിഞ്ഞദിവസമാണ് മൃതദേഹം കണ്ടെത്തിയത്.

രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണെന്ന് കാശ്മീർ പോലീസ് കണ്ടെത്തി.

പിന്നാലെ മണ്ണാർക്കാട് പൊലീസിനെ കശ്മീർ പൊലീസ് ബന്ധപ്പെട്ടു.

തുടർന്ന് വാർഡ് മെമ്പർ ബന്ധുക്കള്‍ തുടങ്ങിയവർ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തീകരിച്ച്‌ മൃതദേഹം പാലക്കാട്ടേക്ക് എത്തിക്കും.

ബെംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

വനമേഖലയിലേക്ക് യുവാവ് എങ്ങനെ എത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അബ്ദുല്‍ സമദ്-ഹസീന ദമ്ബതികളുടെ മകനാണ് മുഹമ്മദ് ഷാനിബ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts