മലയാളി യുവാവ് കാശ്മീർ വനമേഖലയിൽ മരിച്ച നിലയിൽ 

ശ്രീനഗർ: കശ്മീർ കാണാൻ പോയ മലയാളി യുവാവ് ഗുല്‍മാർഗില്‍ മരിച്ചനിലയില്‍. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കരുവാൻ തൊടി മുഹമ്മദ് ഷാനിബി(28)ൻ്റെ മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ പതിമൂന്നിനാണ് കശ്മീർ കാണാനായി ഷാനിബ് വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം. ഗുല്‍ഗാർമിനോട് ചേർന്ന ഭാഗത്തുള്ള വനത്തില്‍ നിന്ന് കഴിഞ്ഞദിവസമാണ് മൃതദേഹം കണ്ടെത്തിയത്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണെന്ന് കാശ്മീർ പോലീസ് കണ്ടെത്തി. പിന്നാലെ മണ്ണാർക്കാട് പൊലീസിനെ കശ്മീർ…

Read More

റാപ്പിഡ് റിപ്പയർ ടീം സജ്ജം; ഇനി കേരള ആർടിസി വഴിയിൽ പണിമുടക്കില്ല

ബെംഗളൂരു: കേരള ആർടിസിയുടെ സംസ്ഥാനാന്തര ബസുകൾ വഴിയിൽ തകരാറിലാകുന്നത് പതിവായതോടെ അറ്റകുറ്റപ്പണികൾക്കുള്ള റാപ്പിഡ് റിപ്പയർ ടീം (ആർആർടി) സേവനം ബെംഗളൂരു–മൈസൂരു, ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിലും ആരംഭിക്കുന്നു. ബത്തേരി ഡിപ്പോയുടെ കീഴിലെ ആർആർടിയുടെ സേവനം സംസ്ഥാന അതിർത്തിയായ മുത്തങ്ങ മുതൽ ബെംഗളൂരു വരെയും പാലക്കാട് ഡിപ്പോയുടേത് വാളയാർ മുതൽ സേലം വരെയുമാണു ലഭിക്കുക. നേരത്തെ ബസുകൾ വഴിയിൽ കുടുങ്ങിയാൽ ബന്ധപ്പെട്ട ഡിപ്പോകളിൽ നിന്ന് വലിയ വർക്‌ഷോപ്പ് വാനുകൾ എത്തിയാണ് തകരാർ പരിഹരിച്ചിരുന്നത്. ഇതിന് ഏറെ സമയം വേണ്ടിവന്നിരുന്നു. ഇതിന് പരിഹാരമായി മിനി വാനുകളാണ് റാപ്പിഡ് റിപ്പയർ ടീമിന്…

Read More

ടിപ്പ് നൽകില്ലേ ? എന്നാൽ ഓട്ടം വരാൻ ഞങ്ങൾക്കും മനസില്ല; ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: ബുക്ക് ചെയ്യുമ്പോൾ ടിപ് നൽകിയില്ലെങ്കിൽ ഓട്ടം വരാൻ വിസമ്മതിച്ച് ഓട്ടോ ഡ്രൈവർമാർ. ബുക്ക് ചെയ്യുമ്പോൾ തന്നെ 10–50 രൂപവരെയാണ് ടിപ് നൽകാൻ ആവശ്യപ്പെടുന്നത്. ഇത് നൽകാതെ ബുക്ക് ചെയ്യുമ്പോൾ ഓട്ടോ ലഭിക്കില്ല. കൂടുതൽ ടിപ് നൽകിയാൽ ഓട്ടോ പെട്ടെന്ന് ലഭിക്കുകയും ചെയ്യും. നിലവിൽ 1.9 കിലോമീറ്റർ ദൂരത്തിന് കുറഞ്ഞ നിരക്ക് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് വെബ്ടാക്സി കമ്പനികൾ നിരക്ക് ഈടാക്കുന്നത്.

Read More

യുദ്ധത്തിന് മുതിരുന്ന ‘ഇന്ത്യന്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ മറുപടി നല്‍കും’; മുന്നറിയിപ്പ് നൽകി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്‍ പ്രദേശത്തെ ഒമ്പതിടങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളുടെതുള്‍പ്പെടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആദ്യ പ്രതികരണം. ‘ഇന്ത്യന്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ മറുപടി നല്‍കും. മുഴുവന്‍ രാഷ്ട്രവും പാകിസ്ഥാന്‍ സായുധ സേനയ്ക്കൊപ്പം നില്‍ക്കും.’ ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്ഥാനും പാക് സൈന്യത്തിനും അറിയാം. എതിരാളികളുടെ ദുഷ്ട ലക്ഷ്യങ്ങൾ വിജയിക്കാന്‍…

Read More

തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം; ഓപ്പറേഷൻ സിന്ദൂർ: 12 ഭീകരരെ വധിച്ചു, 55 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

ഡല്‍ഹി:’ഓപ്പറേഷൻ സിന്ദൂറിന്‍റെ’ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താനിലെ 12 ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. 55 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ ആക്രമണമുണ്ടായതായി പാകിസ്താന്‍ സ്ഥിരീകിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫാണ് ആക്രമണം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചെന്നും 35 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പാകിസ്താന്‍റെ വിശദീകരണം. ‘ആറ് സ്ഥലങ്ങളിലായി ആകെ 24 ആക്രമണങ്ങൾ പാകിസ്താനിലുണ്ടായി. ഈ ആക്രമണങ്ങളിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്കേറ്റു, രണ്ട് പേരെ കാണാതായി’..പാകിസ്ഥാൻ സൈനിക വക്താവ് അറിയിച്ചു. അതേസമയം, ഇന്ത്യ ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് ആക്രമണം…

Read More

മഴക്കാലത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികൾക്കായി കാത്തിരിക്കുന്ന 1,550-ലധികം സർക്കാർ സ്കൂളുകൾ

ബെംഗളൂരു: സ്കൂളുകൾ വീണ്ടും തുറക്കാനും കാലവർഷം ആരംഭിക്കാനും ഒരു മാസം മാത്രം ബാക്കി. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർക്കാർ സ്കൂളുകളിലെ 1,550-ലധികം ക്ലാസ് മുറികൾ ഇപ്പോഴും അറ്റകുറ്റപ്പണികൾക്കായി കാത്തിരിക്കുന്നു, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, കർണാടകയിലുടനീളമുള്ള സർക്കാർ സ്കൂളുകളിലെ 21,255 ക്ലാസ് മുറികൾക്ക് വലിയ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഇതിൽ 1,323 എണ്ണം ദക്ഷിണ കന്നഡയിലും 274 എണ്ണം ഉഡുപ്പിയിലുമാണ്. മാസങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാരിന് വിശദമായ നിർദ്ദേശം സമർപ്പിച്ചിട്ടും, അറ്റകുറ്റപ്പണികൾക്കുള്ള പൂർണ്ണ ധനസഹായം ഇതുവരെ അനുവദിച്ചിട്ടില്ലന്നാണ് ആരോപണം. ദക്ഷിണ കന്നഡ ജില്ലയിൽ 893…

Read More
Click Here to Follow Us