ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ചില സർവീസുകൾ റദ്ദാക്കി

ബെംഗളൂരു : ഭീകരകേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണങ്ങളെത്തുടർന്ന് വടക്കേ ഇന്ത്യയിലെ ഒട്ടേറെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചുപൂട്ടിയതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ചില സർവീസുകൾ ബുധനാഴ്ച റദ്ദാക്കി.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ തത്സമയസ്ഥിതി പരിശോധിക്കണമെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അധികൃതർ നിർദേശിച്ചു.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

ഭീകരകേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണം ബെംഗളൂരു ഉൾപ്പെടെ രാജ്യവ്യാപകമായി വിമാന ഗതാഗത ഷെഡ്യൂളുകളിൽ മാറ്റംസൃഷ്ടിച്ചിട്ടുണ്ട്. യാത്രക്കാർ കാണിച്ച ക്ഷമയ്ക്കും സഹകരണത്തിനും ബിഐഎഎൽ അധികൃതർ നന്ദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts