നിശാപ്പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെലുഗു നടി ഹേമ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ഇലക്‌ട്രോണിക്സ്‌ സിറ്റിയിൽ നടന്ന നിശാപ്പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ തെലുഗു നടി ഹേമയെ ബെംഗളൂരു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരു സി.സി.ബി. പോലീസ് ചൊവ്വാഴ്ചയാണ് ഹേമയെ അറസ്റ്റുചെയ്തത്. പോലീസ് നൽകിയ നോട്ടീസ് പ്രകാരം ഇവർ പോലീസിനുമുന്നിൽ ഹാജരായതായിരുന്നു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഹേമ കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

നിശാപ്പാർട്ടിയിൽ കേക്ക്മുറിക്കൽ ചടങ്ങ് കഴിഞ്ഞതോടെ താൻ ഹൈദരാബാദിലേക്ക് മടങ്ങിയതാണെന്നും പറഞ്ഞു.

ഇലക്‌ട്രോണിക്സ്‌ സിറ്റിയിലെ ജി.ആർ. ഫാം ഹൗസിൽ മേയ് 19-ന് രാത്രിയാണ് പാർട്ടിനടത്തിയത്. ജന്മദിനാഘോഷം എന്നുപറഞ്ഞ് ഹൈദരാബാദ് സ്വദേശി വാസുവാണ് പാർട്ടി സംഘടിപ്പിച്ചത്.

പുലർച്ചെ മൂന്നോടെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ നർകോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡിൽ 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു.

സംഭവത്തിൽ അഞ്ചുപേരാണ് അറസ്റ്റിലായത്. പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാംപിൾ പരിശോധനയിൽ ഹേമ ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts