രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായുള്ള 122 സൈബർത്തട്ടിപ്പ് കേസുകളിൽ പ്രതികളായ പത്തുപേർ ബെംഗളൂരുവിൽ അറസ്റ്റിൽ

CYBER ONLINE CRIME

ബെംഗളൂരു : രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 122 സൈബർത്തട്ടിപ്പുകേസുകളിൽ പ്രതിയായ 10 പേരെ ബെംഗളൂരു നോർത്ത് സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തു.

സയിദ് യഹിയ, ഉമർ ഫാറൂക്, മുഹമ്മദ് മാഹീൻ, മുഹമ്മദ് മുസമിൽ, തേജസ്, ചേതൻ, വാസിം, സയിദ് സെയ്ദ്, സഹി അബ്ദുൾ അനാൻ, ഓം പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

മൂന്നു പ്രതികളെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ഏഴുപേരെ ആർ.ടി. നഗറിൽനിന്നുമാണ് പിടികൂടിയത്.

കഴിഞ്ഞ ജൂലായ് മൂന്നിന് 25 ലക്ഷം രൂപ നഷ്ടപ്പട്ടതിനെതതുടർന്ന് സ്ത്രീ സൈബർ ക്രൈം പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

കേസിലെ മുഖ്യപ്രതികൾ ചൈനയിൽനിന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

പീനിയയ്ക്കു സമീപം നെലഗദരനഹള്ളിയിൽ തട്ടിപ്പ് സംഘത്തിന് ഓഫീസുണ്ടായിരുന്നു. ഓൺലൈൻ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്.

സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രതികൾ ആളുകളെ സമീപിച്ചിരുന്നത്. ആഡംബര ഹോട്ടലുകളുടെ റിവ്യൂ ചെയ്താൽ ഒരെണ്ണത്തിന് 150 രൂപ മുതൽ 200 രൂപ വരെ നൽകുമെന്ന് വാഗ്ദാനം ചെയ്യും.

റിവ്യു ചെയ്യുന്നവർക്ക് ഈ തുക കൊടുത്ത് തട്ടിപ്പുസംഘം വിശ്വാസ്യത നേടും. തുടർന്ന് കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടും.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

ഇത്തരത്തിൽ പണം നഷ്ടപ്പെട്ട സ്ത്രീയാണ് പരാതി നൽകിയത്. പ്രതികളിൽനിന്ന് 72 മൊബൈൽ ഫോണുകൾ, 182 ഡെബിറ്റ് കാർഡുകൾ, 133 സിം കാർഡുകൾ, 127 ബാങ്ക് പാസ് ബുക്കുകൾ, 1.74 ലക്ഷം രൂപയുടെ നോട്ടുകൾ എന്നിവ പോലീസ് കണ്ടെടുത്തു.

പ്രതികൾക്കെതിരേ ആന്ധ്രാപ്രദേശ്, ഒഡിഷ, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts