അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബെംഗളൂരു : നഗരത്തിൽ ഉൾപ്പെടെ കർണാടകയിലെ പല ജില്ലകളിലും അടുത്ത മൂന്ന് ദിവസം മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു, ഷിമോഗ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര കന്നഡ, ബഗൽകോട്ട്, ബെൽഗാം, ബിദാർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, വിജയപൂർ, യാദ്ഗിരി, ബെല്ലാരി, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, തുംകൂർ, വിജയനഗർ, രാമനഗര ചാമരാജനഗർ, ചിക്കബെല്ലാപൂർ എന്നിവിടങ്ങളിൽ മഴ ലഭിക്കും.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

ബംഗളുരുവിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കും, ശനിയാഴ്ച രാത്രിയും നഗരത്തിൽ മഴ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us