നഗരത്തിൽ മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്നത് 5,687 ഓളം ട്രാഫിക് നിയമലംഘനങ്ങൾ, 8 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു

ബെംഗളൂരു : എല്ലാവരെയും ഞെട്ടിച്ച് നഗരത്തിൽ വൺവേ, നോ എൻട്രി നിയമം ലംഘിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.

ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മെയ് മുതൽ സെപ്‌റ്റംബർ വരെ ഓരോ മണിക്കൂറിലും 5,687 ട്രാഫിക് നിയമലംഘനങ്ങൾ ബെംഗളൂരുവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് നടത്തിയ 25-ാമത് സേഫ് വാർഷിക സമ്മേളനത്തിലാണ് ട്രാഫിക് നിയമലംഘന കേസുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത് .

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

മെയ് 1 മുതൽ സെപ്റ്റംബർ 30 വരെ, ഈ നൂതന നിരീക്ഷണ സംവിധാനങ്ങളിൽ മൊത്തം 8 ദശലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

പ്രതിദിനം ശരാശരി 57,942 നിയമലംഘനങ്ങൾ അല്ലെങ്കിൽ ഒരു ജംഗ്ഷനിൽ 789 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

രാവിലെ 8 മുതൽ 9 വരെ 9,134, 8,265 നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തു. തെറ്റായ രീതിയിൽ വാഹനമോടിക്കുന്ന കേസുകളുടെ എണ്ണം പ്രതിദിനം 2300 വർധിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
[masterslider id="10"]

Related posts