മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാൻഡ്.

മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കർണാടകയില്‍ പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്.

മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന മുഖ്യമന്ത്രിയുടെ ഭാര്യക്ക് അനധികൃതമായി ഭൂമി നല്‍കി എന്ന ആരോപണം ഉയർത്തിയാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

അടുത്ത മാസം മൂന്നിന് ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ആഴ്ച നീളുന്ന പദയാത്ര തീരുമാനിച്ചിട്ടുണ്ട്.

ഹൈകമാൻഡ് ഇടപെടലില്‍ തനിക്ക് ഒരു അസ്വസ്ഥതയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തെറ്റ് ചെയ്യാത്ത താനെന്തിന് വിഷമിക്കണം? നുണയും ബ്ലാക്ക് മെയിലിങ്ങുമാണ് ബി.ജെപിയുടെ പുതിയ ശൈലിയെന്നും സിദ്ധാരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts