കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം; കൈ കുഞ്ഞിന് പരിക്ക് 

ബെംഗളൂരു: കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം.

കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച്‌ യുവാവ് ചില്ല് അടിച്ച്‌ തകർത്തു.

തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍ ദൊഡ്ഡകന്നല്ലിക്ക് സമീപമാണ് സംഭവം.

കാർ ഇൻഡിക്കേറ്ററിടാതെ വെട്ടിത്തിരിച്ചെന്നും തന്‍റെ ബൈക്കില്‍ തട്ടിയെന്നും ആരോപിച്ചാണ് യുവാവ് കാർ യാത്രികരെ ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രി ദൊഡ്ഡകന്നല്ലി ജംഗ്ഷനിലാണ് സംഭവം.

സർജാപൂർ റോഡില്‍ വെച്ച്‌ കാറില്‍ സഞ്ചരിക്കവെ ഒരു ബൈക്ക് യാത്രികൻ ഇവരെ തടഞ്ഞു വെച്ച്‌ ആക്രമിക്കുകയായിരുന്നു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചെന്നും തന്‍റെ ബൈക്കില്‍ വാഹനം തട്ടിയെന്നും പെട്ടന്ന് ബ്രേക്ക് ചെയ്തെന്നുമെല്ലാം ആരോപിച്ചായിരുന്നു ആക്രമണം.

കാറിന് മുന്നില്‍ ബൈക്ക് വട്ടം വെച്ച്‌ നിർത്തിയ യുവാവ് കാറിന്റെ ചില്ല് അടിച്ച്‌ തകർത്തു.

സ്ത്രീകളും കുട്ടകളുമടങ്ങിയ കുടുംബം ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്.

കാറിനുള്ളില്‍ കുഞ്ഞുങ്ങളുണ്ടെന്ന് കുടുംബം പറഞ്ഞിട്ടും യുവാവ് ആക്രമണം തുടർന്നു.

കാറിന്‍റെ വൈപ്പർ ഇളക്കിയെടുത്ത് മെയിൻ ഗ്ലാസ് യുവാവ് അടിച്ച്‌ തകർക്കുന്നതും കാറിനുള്ളിലെ യാത്രക്കാർ നിലവിളിക്കുന്നതിന്‍റേയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

ആക്രമണത്തില്‍ കാറിന്‍റെ ചില്ല് തെറിച്ച്‌ 7 മാസം പ്രായമുള്ള കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ട് പേർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്‌.

ആക്രണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts