കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി തമിഴ് നാട്ടിൽ ഉണ്ടെന്ന് സൂചന 

ചെന്നൈ: കഴക്കൂട്ടത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകള്‍ തമിഴ്‌നാട്ടിലെന്ന് സൂചന.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ബംഗുളൂരു-കന്യാകുമാരി ട്രെയിനില്‍ പെണ്‍കുട്ടി യാത്ര ചെയ്തതായി സ്ഥിരീകരിച്ചു.

തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയത്.

ട്രെയിനില്‍ ഇരുന്ന് കരയുന്ന കുട്ടിയെ കണ്ട സഹയാത്രക്കാരി ഫോട്ടോ എടുത്തിരുന്നു.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ഈ ഫോട്ടോയാണ് നിര്‍ണായകമായത്.

ഫോട്ടോയിലുള്ളത് തന്‍റെ മകള്‍ തന്നെയെന്ന് കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു.

കുട്ടിയുടെ ഫോട്ടോ തമിഴ്നാട് പോലീസിന് കൈമാറിയിട്ടുണ്ട്.

കേരള പോലീസ് സംഘം കന്യാകുമാരിയിലേക്ക് പോകും.

ആസാം സ്വദേശികളായ‌ അൻവർ ഹുസൈന്‍റെ മകളെയാണ് കാണാതായത്.

അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി വീട് വിട്ടിറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts