റെയിൽവേ പാളത്തിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച വയോധികൻ ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: റെയില്‍ വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിച്ച 51 കാരൻ ട്രെയിനിടിച്ച്‌ മരിച്ചു.

കോയമ്പത്തൂർ രത്‌നപുരി ജീവാനന്ദം റോഡ് സ്വദേശി ശിവദാസ് ആണ് മരിച്ചത് .

രത്‌നപുരി മേഖലയിലെ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ശിവദാസ് മേല്‍പ്പാലത്തിന്റെ താഴത്തെ ഭാഗത്തുള്ള റെയില്‍വേ ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്നു.

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

ആ സമയം വന്ദേഭാരത് ട്രെയിൻ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്നു.

എന്നാല്‍ അപകടസാധ്യത കണക്കിലെടുക്കാതെ പാളത്തിന് സമീപം നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ശിവദാസ്.

ഇതുകണ്ട് ട്രെയിൻ ഹോണ്‍ മുഴക്കിയെങ്കിലും പാളത്തില്‍ നിന്ന് മാറാൻ ശിവദാസ് കൂട്ടാക്കിയില്ല.

പിന്നാലെ ഇയാളെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ശിവദാസ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണപ്പെട്ടു.

ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts