ഷൂ കള്ളനെ പേടിച്ച് ബെംഗളൂരു നഗരം 

ബെംഗളൂരു: ഷൂ കള്ളനെ പേടിച്ച്‌ ചെരിപ്പുകള്‍ വീടിനു പുറത്തുവയ്ക്കാൻ പറ്റാത്ത ഗതികേടിയായിരിക്കുകയാണു ബെംഗളൂരു നഗരവാസികള്‍.

വീടിനു പുറത്ത് റാക്കുകളില്‍ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള ഷൂകളാണു കള്ളൻ മോഷ്ടിക്കുന്നത്.

നിരവധിപ്പേരുടെ ഷൂകള്‍ അപ്രത്യക്ഷമായെങ്കിലും മോഷ്ടിക്കുന്നതാണെന്ന് ആദ്യം ആരും കരുതിയിരുന്നില്ല.

ഒടുവില്‍ ഷൂ കള്ളൻ കാമറയില്‍ കുടുങ്ങിയപ്പോഴാണു കവർച്ചയാണെന്നു വ്യക്തമായത്.

ഹൗസിംഗ് സൊസൈറ്റികളില്‍ നിന്നാണു പ്രധാനമായും ഷൂ മോഷ്ടിക്കുന്നത്.

ഓരോ വീടിന്‍റെ മുന്നിലെത്തി അവിടെയുള്ള ചെരിപ്പുകള്‍ക്കിടയില്‍നിന്നു തനിക്ക് ഇഷ്ടപ്പെട്ട ഷൂ കള്ളൻ തെരഞ്ഞെടുക്കുന്നു.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കാലില്‍ ഇട്ട് പാകമാണോ എന്നു നോക്കി സമയമെടുത്താണ് മോഷണം.

ഷൂ മോഷ്ടിക്കുന്ന കള്ളന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

മുഖംമൂടി ധരിച്ച്‌ കള്ളൻ ഇടനാഴിയിലൂടെ അലസമായി നടന്നുനീങ്ങുന്നതും റാക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകളില്‍ ഇഷ്ടപ്പെട്ട ഷൂ തെരഞ്ഞെടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

തുടർന്നു ഷൂ ചാക്കിലാക്കി സാവാധാനം നടന്നു മറയുന്നു.

ഇടയ്ക്ക് ഇയാള്‍ കാമറയിലേക്കു നോക്കുന്നുമുണ്ട്.

1.1 ദശലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

കള്ളനെ പിടികൂടിയതായി റിപ്പോർട്ടുകളിലില്ല.

വീഡിയോ പുറത്തുവന്നതോടെ ആശങ്ക പ്രകടിപ്പിച്ച്‌ ഒരുപാടുപേർ രംഗത്തെത്തി.

ഈ കള്ളന് ഇത്ര എളുപ്പത്തില്‍ എങ്ങനെ അകത്ത് കയറാനും കവർച്ച നടത്തിയശേഷം ടെൻഷനില്ലാതെ പുറത്തിറങ്ങാനും കഴിയുന്നുവെന്നായിരുന്നു ഒരാളുടെ ചോദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
[masterslider id="10"]

Related posts