30 രൂപ മടക്കിക്കൊടുക്കാൻ തേടി പിടിച്ച് എത്തിയ ഓട്ടോ ഡ്രൈവർ; വൈറലായി യാത്രക്കാരന്റെ കുറിപ്പ് 

ബെംഗളൂരു: മീറ്ററിൽ കാണിക്കുന്നതിലും കൂടുതല്‍ പൈസ വാങ്ങുന്നതാണ് മിക്ക ഓട്ടോക്കാർക്കെതിരെയുള്ള പരാതി.

അതിനുവേണ്ടി ചിലപ്പോള്‍ യാത്രക്കാരും ഡ്രൈവറും വഴക്കും ഉണ്ടാകാറുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അതുപോലെ ഒരു പോസ്റ്റാണ്.

ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുടെ നന്മയെയും സത്യസന്ധതയെയും കുറിച്ചാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ഇന്ദിരാനഗറില്‍ നിന്ന് ബിഎസ്കെ ഏരിയയിലേക്ക് പോകുന്നതിന് വേണ്ടി നമ്മ യാത്രി ആപ്പ് വഴിയാണ് ട്രിപ്പ് ബുക്ക് ചെയ്തത്.

യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാൻ വേണ്ടി ഡ്രൈവർ പെട്രോള്‍ പമ്പില്‍ ഓട്ടോ നിർത്തി.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ശേഷം ഇന്ധനത്തിന്റെ തുക പമ്പില്‍ ഓണ്‍ലൈനായി നല്‍കാമോ എന്ന് യാത്രക്കാരനോട് ചോദിച്ചു.

230 രൂപയായിരുന്നു ബില്‍. 200 രൂപയായിരുന്നു ഓട്ടോ കൂലി.

യാത്ര കഴിയുമ്പോള്‍ 30 രൂപ ബാക്കി തരാമെന്ന് ഡ്രൈവർ യാത്രക്കാരന് ഉറപ്പ് നല്‍കി.

അങ്ങനെ യാത്രക്കാരൻ ആ പൈസ അടച്ചു.

യാത്രയില്‍ ഡ്രൈവറും യാത്രക്കാരനും പലപല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു.

രാഷ്ട്രീയവും മറ്റുമായ കാര്യങ്ങളെ കുറിച്ചുള്ള സാധാരണ സംഭാഷണമായിരുന്നു അത്.

സ്ഥലത്തെത്തിയപ്പോള്‍ യാത്രക്കാരന് ജോലി സംബന്ധമായ ഒരു കോള്‍ വരികയും അയാള്‍ ബാക്കിയുള്ള 30 രൂപ വാങ്ങാതെ ഇറങ്ങുകയും ചെയ്തു. ഡ്രൈവറും അത് മറന്നു പോയി.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

എന്നാല്‍, പിറ്റേ ദിവസം രാവിലെ തന്നെ ഓട്ടോ ഡ്രൈവർ‌ യാത്രക്കാരന്റെ വീട്ടിലെത്തുകയും

ആ ബാക്കിയായ 30 രൂപ തിരികെ നല്‍കുകയും ചെയ്തു.

തലേദിവസം പൈസ കൊടുക്കാൻ മറന്നു പോയതില്‍ ഒരുപാട് ഖേദപ്രകടനങ്ങളും ഓട്ടോ ഡ്രൈവർ നടത്തി.

പിന്നീട് തങ്ങള്‍ ഇരുവരും പുഞ്ചിരിച്ചെന്നും ഓട്ടോ ഡ്രൈവർ‌ മടങ്ങിപ്പോയി എന്നും യുവാവ് എഴുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts