വിദ്യാർത്ഥി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് 

ബെംഗളൂരു: കോളേജിലെ സുരക്ഷാ ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.

ബെംഗളൂരു കെംപാപുര സിന്ധി കോളേജിലാണ് സംഭവം.

മദ്യപിച്ചെത്തിയതിന്റെ പേരില്‍ കോളേജില്‍ പ്രവേശിപ്പിക്കാതിരുന്നതിനാണ് വിദ്യാർഥി സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയത്.

സിന്ധി കോളേജിലെ സുരക്ഷാജീവനക്കാരനായ ബിഹാർ സ്വദേശി ജയ് കിഷോർ റായ്(52) ആണ് കൊല്ലപ്പെട്ടത്.

കോളേജിലെ മൂന്നാംവർഷ ബി.എ. വിദ്യാർഥിയായ ഭാർഗവ് ജ്യോതി ബർമൻ(22) ആണ് സുരക്ഷാജീവനക്കാരനെ കത്തി ഉപയോഗിച്ച്‌ കുത്തിക്കൊന്നത്.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം.

കോളേജിലെ വാർഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഭാർഗവും കൂട്ടുകാരും എത്തിയപ്പോള്‍ സുരക്ഷാജീവനക്കാരനായ ജയ് കിഷോർ ഇവരെ തടഞ്ഞു.

ഭാർഗവ് ഉള്‍പ്പെടെയുള്ളവർ മദ്യപിച്ചെത്തിയതിനാലാണ് ഇവരെ കോളേജിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത്.

തുടർന്ന് തിരികെപോയ ഭാർഗവ് സമീപത്തെ കടയില്‍നിന്ന് ഒരു കത്തി വാങ്ങി മടങ്ങിയെത്തി.

പിന്നാലെ ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു.

  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

കാംപസില്‍ വാർഷികാഘോഷത്തിനെത്തിയ മറ്റുവിദ്യാർഥികളുടെ മുന്നിലിട്ടായിരുന്നു ദാരുണമായ കൊലപാതകം.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
[masterslider id="10"]

Related posts