ദർശന്റെ ജയിൽ യൂണിഫോമിൽ കുഞ്ഞിന്റെ ഫോട്ടോഷൂട്ട്; മാതാപിതാക്കൾക്കെതിരെ കേസ് 

ബെംഗളൂരു: കൊലപാതകക്കേസിൽ അഴിക്കുള്ളിലായ കന്നഡ നടൻ ദർശനോടുള്ള ആരാധന മൂത്ത് ജയിലിലെ നടന്റെ വേഷത്തിൽ കുഞ്ഞിന്റെ ഫോട്ടോഷൂട്ട്.

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ദർശന്റെ നമ്പറായ 6016 എന്ന നമ്പറിലാണ് മൈസൂരുവിലെ ബന്നൂർ സ്വദേശിയായ ധനുഷ് എന്ന ആരാധകൻ തന്റെ കാർ രജിസ്റ്റർ ചെയ്തത്.

ഇപ്പോഴിതാ ദർശനോടുള്ള ആരാധന മൂത്ത് ജയിൽ യൂണിഫോമിൽ തന്റെ കൈക്കുഞ്ഞിന്റെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് മറ്റൊരു ആരാധകൻ.

  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി

ദർശന്റെ ജയിൽ നമ്പർ എഴുതിയ യൂണിഫോമാണ് ആരാധകൻ കുഞ്ഞിനെ ധരിപ്പിച്ചത്.

കുഞ്ഞ് കിടക്കുന്നതിന് തൊട്ടടുത്തായി വിലങ്ങിന്റേയും ജയിൽ നമ്പറിന്റേയും മാതൃകയുമുണ്ട്.

ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാതാപിതാക്കൾക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

മാതാപിതാക്കളെ കണ്ടെത്താൻ പോലീസിന് നിർദേശവും നൽകി.

ഈ രീതിയിൽ കുഞ്ഞിന്റെ ഫോട്ടോഷൂട്ട് നടത്തിയത് അപലപനീയമാണെന്നും ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷൻ അംഗം ശശിധർ കൊസാംബെ മാധ്യമങ്ങളോട് പ്രതികരിച്ചു.

  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?

ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us