ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു. ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്. കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ…
Read MoreDay: 2 May 2024
‘പലതവണ അബോർഷൻ ചെയ്തു’ അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി
തനിക്ക് കേള്‍ക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഭാവന. താൻ പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച് പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയില്‍ പോയി അബോർഷൻ ചെയ്തു. കൊച്ചിയില്‍ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാല്‍ അബോർഷൻ ആണേല്‍…
Read Moreവിവാഹിതയായ യുവതിയെ പുനർവിവാഹത്തിനായി ശല്യം ചെയ്തു; ആവശ്യം നിരസിച്ചതിന് പിന്നാലെ യുവാവ് വീടിന് തീയിട്ടു
ബെംഗളൂരു: വിവാഹിതയും സന്തുഷ്ട കുടുംബവുമുള്ള യുവതിയോട് ഭർത്താവിനെയും വീടിനെയും ഉപേക്ഷിച്ച് കൂടെ വരണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ശല്യം. യുവതി പ്രതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, പ്രതി അർബാസ് രാത്രിയിൽ യുവതിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് തീയിട്ടു. ഭർത്താവിൻ്റെ വീട്ടിൽ സന്തോഷകരമായ കുടുംബം നയിക്കുകയായിരുന്നു അവർ. അതിനിടെയാണ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രതി യുവതിയെ സമീപിച്ചത്. അവൾ അവൻ്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെയാണ് ശല്യം കൂടിയത്. അവളുടെ മൊബൈൽ നമ്പർ കണ്ടെത്തി, താൻ നിങ്ങളുടെ സുഹൃത്തായിരിക്കുമെന്ന് അറിയിച്ചു. പിന്നീട് യുവതിയുടെ മൊബൈൽ…
Read More‘പോയി തൂങ്ങി ചാവൂ’ എന്നു പറഞ്ഞത് ആത്മഹത്യ പ്രേരണയായി കണക്കാക്കില്ല; ഹൈക്കോടതി
ബെംഗളൂരു: ‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഉഡുപ്പിയിലെ ഒരു പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് ഇത്തരം ഒരു പ്രസ്താവനയുടെ പേരില്‍ ഒരാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന വ്യക്തമാക്കിയത്. വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതൻ ജീവനൊടുക്കിയത്. തന്റെ ഭാര്യയുമായുള്ള പുരോഹിതന്റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയും ‘പോയി തൂങ്ങിച്ചാവൂ’ എന്ന് ആക്രോശിക്കുകയും ചെയ്തു. പരാതിക്കാരൻ അതു ദേഷ്യം വന്നപ്പോള്‍ പറഞ്ഞ വാക്കുകളാണെന്നും പുരോഹിതൻ തന്റെ ജീവിതം അവസാനിപ്പിക്കാൻ എടുത്ത തീരുമാനം അതിനാലല്ലെന്നും…
Read Moreനഗരത്തിലെ ലഹരി കച്ചവടക്കാർ കേരളത്തിൽ പിടിയിൽ
കോഴിക്കോട്: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് പേരെ റെയില്‍വെ സ്റ്റേഷൻ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടികൂടി. കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസില്‍ തങ്ങള്‍ എന്നറിയപ്പെടുന്ന പി.എം. അബ്ദുള്‍ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മല്‍ ഹൗസില്‍ മുഹമദ്ദ് ഷാഫി (36) എന്നിവരെ നാർക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ മുഹമദ്ദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ്…
Read Moreവിവാഹമോചിതയായ മകളെ ബാൻഡ് മേളത്തോടെ സ്വീകരിച്ച് പിതാവ്
കാണ്‍പൂര്‍: വിവാഹമോചനം നേടി പെണ്‍മക്കള്‍ വീട്ടിലേക്ക് മടങ്ങി വരുന്നത് മിക്കവാറും എല്ലാ മാതാപിതാക്കള്‍ക്കും സഹിക്കാനാകില്ല. എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ പിടിച്ചുനില്‍ക്കണമെന്നും അഡ്ജസ്റ്റ് ചെയ്യണമെന്നും ഒക്കെയുള്ള ഉപദേശങ്ങളായിരിക്കും മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍, ഇവിടെ ഒരച്ഛന്‍ വിവാഹമോചനം നേടിയ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വ്യത്യസ്തമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ അനില്‍ കുമാര്‍ എന്നയാളാണ് വിവാഹമോചിതയായ തന്റെ മകളെ ആഘോഷപൂര്‍വം വീട്ടിലേക്ക് സ്വീകരിച്ചത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് കുടുംബം യുവതിയെ വീട്ടിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
Read Moreപ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച മന്ത്രി വിവാദത്തിൽ
ബെംഗളൂരു: ലൈംഗികാപവാദത്തില്‍ കുടുങ്ങിയിരിക്കുന്ന പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി ഉപമിച്ച മന്ത്രി വിവാദത്തില്‍. പ്രജ്വല്‍ സ്ത്രീകളുടെ കാര്യത്തില്‍ ശ്രീകൃഷ്ണനെ വെല്ലാന്‍ നോക്കുകയാണെന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഭക്തികൊണ്ടു തനിക്ക് ചുറ്റും സ്ത്രീകളുടെ സാന്നിദ്ധ്യം നിറച്ച ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാനാണ് പ്രജ്വല്‍ രേവണ്ണയുടെ ശ്രമമെന്ന് എക്‌സൈസ് മന്ത്രി രാമപ്പ തിമ്മാപ്പൂർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി തുടര്‍ന്നുകൊണ്ടിരിക്കെ മന്ത്രി ഹിന്ദുദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി സംഭവം ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരം വൃത്തികെട്ട ഒരു ചിന്ത രാജ്യത്ത് ഒരിടത്തും കാണാന്‍ കഴിയില്ല. ഒരു പക്ഷേ ഗിന്നസ് റെക്കോഡ് ഇടാമെന്നായിരിക്കും അയാള്‍ കരുതിയത്.…
Read Moreസ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവർക്കൊപ്പം ബിജെപി നിൽക്കില്ലെന്ന് അമിത് ഷാ
ബെംഗളൂരു: സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി നില്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹസനില്‍ ബിജെപിജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. വൊക്കലിഗ സ്വാധീന കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് കഴിയുന്നത് വരെ പ്രജ്ജ്വുലിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് കാത്തിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഞങ്ങള്‍ ജെഡിഎസുമായി സഖ്യത്തിലാണ്. ഇപ്പോള്‍ പ്രജ്ജ്വല്‍ രേവണ്ണയുടെ സി ഡി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ചിന്തിക്കുന്നത് ബിജെപിയെ കുടുക്കാമെന്നാണ്. പക്ഷെ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി…
Read Moreലോഡ് ഷെഡ്ഡിങ്ങ് ഇല്ല; മറ്റു വഴി തേടാൻ സർക്കാർ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികള്‍ തേടാന്‍ സര്‍ക്കാര്‍ കെഎസ്‌ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്‌ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്‌ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം. കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍…
Read Moreകോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി
ഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ലോക്സഭാ…
Read More