ഇനി ടയർ പഞ്ചറാകുമെന്ന ആശങ്ക വേണ്ട; ശാശ്വത പരിഹാരവുമായി മിഷേലിന്‍

വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് ശാശ്വത പരിഹാരവുമായി ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്‍. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പ‍ഞ്ചറാകില്ലെന്നാണ് കമ്പനി പറയുന്നത്.

യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറല്‍ മോട്ടോഴ്‌സും കൂടി ചേന്ന് വികസിപ്പിച്ചെടുത്ത ഈ എയര്‍ലെസ് വീല്‍ ടെക്‌നോളജിയുടെ പേര്.  ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം ടയറുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു മിഷെലിന്‍. പ്ലാന്‍റിനായി 50 മില്ല്യണ്‍ ഡോളറാണ് ഇതുവരെ നിക്ഷേപിച്ചത്. റബറിനൊപ്പം ഉറപ്പുള്ള മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് വേറിട്ട രീതിയിലാണ് ഈ ടയറുകളുണ്ടാക്കുന്നത്.

മികച്ച ബ്രേക്കി൦ഗ് നല്‍കുന്ന ഗ്രിപ്പിനൊപ്പം ടയര്‍ ഡ്രെമ്മിന്‍റെ സുരക്ഷയും ഈ ടയര്‍ ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. 2024-ല്‍ ഈ ടയറുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts