ആവേശം വാനോളം; പക്ഷെ മഴ പെയ്യുമെന്നാണ് പ്രവചനം!

ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ ആവേശം വനോളമെത്തി നിൽക്കുന്നു. സമീപകാല പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കാണ് ജയസാധ്യതയെങ്കിലും ഇംഗ്ലണ്ടിലെ കാലവസ്ഥ ജയപരാജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.

കാലാവസ്ഥ പ്രവചനവും അനുകൂലമല്ല. മാഞ്ചസ്റ്ററില്‍ ചെറിയതോതില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയല്ലെങ്കില്‍ മഴമേഘങ്ങള്‍ കളിയുടെ ജയപരാജയം നിര്‍ണയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ഇതിനകം തന്നെ നാല് മത്സരങ്ങള്‍ മഴമൂലം പൂര്‍ണമായും മുടങ്ങിയതിനാല്‍ മാഞ്ചസ്റ്ററിലും ആരാധകര്‍ ആശങ്കയിലാണ്.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബൗളിങ് തെരഞ്ഞെടുക്കാനാണ് ടീമുകള്‍ ഇഷ്ടപ്പെടുക. ടോസ് നഷ്ടമാകുന്ന ടീമിന് തിരിച്ചടിയുണ്ടായേക്കും. ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ആദ്യമായാണ് ഇരു ടീമുകളും ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. ഇതിനിടെ ഏഷ്യ കപ്പില്‍ രണ്ടുതവണ പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts