നടൻ സായാജി ഷിൻഡേ ആശുപത്രിയിൽ

നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തമിഴ്, തെലുങ്ക്, മലയാളം, ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്ര​ദ്ധിക്കപ്പെട്ട നടനാണ് സായാജി ഷിൻഡേ. താരം സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. നെഞ്ചുവേദന അനുഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

Read More

ഹാസനിൽ ബി.ജെ.പി പ്രവർത്തകന് മർദ്ദനം

ബെംഗളൂരു : ഹാസനിൽ ബി.ജെ.പി. പ്രവർത്തകന് മർദ്ദനമേറ്റതായി പരാതി. വിജയ് കുമാർ ശർമയെയാണ് ഒരുസംഘമാളുകൾ ആക്രമിച്ച് ഓഫീസ് അടിച്ചുതകർത്തത്. ആക്രമണത്തിൽ പരിക്കേറ്റ വിജയ് കുമാറിനെയും സുഹൃത്ത് പ്രമോദിനെയും ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഒരു സംഘമാളുകൾ ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്നും ബി.ജെ.പി. മുൻ എം.എൽ.എ. പ്രീതം ഗൗഡയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നും വിജയ് കുമാർ ആരോപിച്ചു. ബി.ജെ.പി.യിലെ വിഭാഗീയതയാണ് ആക്രണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വർഷങ്ങളായി ബി.ജെ.പി. പ്രവർത്തകനായ വിജയ് കുമാർ പ്രീതം ഗൗഡയുമായി അത്ര അടുപ്പത്തിലല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസനിലെ…

Read More

മണ്ഡ്യയിൽ മഴപെയ്യാൻ പൂജനടത്തി ഗ്രാമീണർ

ബെംഗളൂരു : കൊടുംചൂടിൽ ഉരുകുന്ന കർണാടകത്തിൽ മഴപെയ്യാൻ പ്രത്യേക പൂജനടത്തി മാണ്ഡ്യയിലെ ഗ്രാമീണർ. മദ്ദൂർ ഗ്രാമത്തിലെ ആളുകളാണ് മഴദേവതയ്ക്ക് പ്രത്യേകപൂജകൾ അർപ്പിച്ചത്. 101 കുടം വെള്ളമൊഴിച്ച് പ്രത്യേകപൂജ നടത്തി.

Read More

കാർ ലോറിയുമായി കൂട്ടിയിടിച്ച് 12 വയസുകാരി ഉൾപ്പെടെ ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : വിജയപുരയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു. കാറിലുണ്ടായിരുന്ന വിജയപുര സ്വദേശികളായ രവിനാഥ് പട്ടാർ (52), ഭാര്യ പുഷ്പ രവിനാഥ് പട്ടാർ (40), മകൻ മേഘരാജ് രജ്പുത് (12), പുഷ്പയുടെ സഹോദരൻ അർജുൻ കുശാൽ സിങ് രജപുത് (32) എന്നിവരാണ് മരിച്ചത്. ഇവർ ജമഖണ്ഡയിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച പുലർച്ചെ ബാബലേശ്വർ അർജുനാഗിയിലായിരുന്നു അപകടം. സിമന്റുമായി വന്ന ലോറിയുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേരെയും പ്രദേശവാസികൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതവേഗമാണ് അപകടകാരണമെന്നാണ്…

Read More

നാമനിർദേശപത്രിക പിൻവലിക്കില്ലെന്ന് ഈശ്വരപ്പ

ബെംഗളൂരു : നാമനിർദേശപത്രിക പിൻവലിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ശിവമോഗയിലെ സ്വതന്ത്ര സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. ഞാൻ നാമനിർദേശപത്രിക പിൻവലിക്കുമെന്ന് ചിലയാളുകൾ നുണപ്രചാരണം നടത്തുകയാണ്. എന്റെ പിന്നിൽ അണിനിരക്കുന്നവരെ ഒരിക്കലും വഞ്ചിക്കില്ല. മത്സരിക്കുകതന്നെ ചെയ്യും. യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ശക്തി എന്റെയൊപ്പമുണ്ടെന്ന് നാമനിർദേശപത്രിക സമർപ്പിക്കാൻപോയപ്പോൾ തെളിയിച്ചതാണ് ഈശ്വരപ്പ പറഞ്ഞു. അതേസമയം, ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് പത്രിക പിൻവലിക്കാൻ ഇനിയും സമയമുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നൽകാത്തതിനെ തുടർന്നാണ്…

Read More

നഗരത്തിൽ നിറവോടെ വിഷു ആഘോഷിച്ച് ബെംഗളൂരു മലയാളികൾ

ബെംഗളൂരു: നഗരത്തിൽ വിഷുവിനെ വരവേറ്റ് മറുനാടൻ മലയാളികൾ. ഒരുപക്ഷേ ഇന്നു കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. കേരളത്തിൽ ഒരുക്കുന്ന കണി പോലെ ഒരുപക്ഷെ അതിലും മനോഹരമായി അവർ കുടുംബത്തോടൊപ്പം ചേർന്ന് കണി ഒരുക്കി വിഷു ആഘോഷിക്കുന്ന തിരക്കിലാണ് ബെംഗളൂരു മലയാളികൾ. അവര്‍ക്കിത് വെറുമൊരു വിഷുവല്ല സ്വന്തം നാട് വിട്ട് മാറിനിൽക്കേണ്ടി വന്നത് കൊണ്ടുതന്നെ നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ് ഓരോ വിഷുവും കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. വിഷു ആഘോഷിക്കാനുള്ള ഉത്പന്നങ്ങളുടെ…

Read More

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. കഴിഞ്ഞദിവസം ബാംഗ്ലൂർ ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീമതി ലത നമ്പൂതിരി അധ്യക്ഷൻ വഹിച്ച യോഗത്തിൽ, ഗിരീഷ് കുമാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും, ശ്രീ സതീഷ് നായർ സംഘടനയുടെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ടും അവതരിപ്പിച്ചു. യോഗത്തിൽ ശ്രീ സി പി രാധാകൃഷ്ണൻ, ശ്രീ ബിനു ദിവാകരൻ, ശ്രീ ലിങ്കൻ വാസുദേവൻ, ശ്രീ വിനു തോമസ് എന്നിവർ സംസാരിച്ചു. ശ്രീ അനൂപ് ചന്ദ്രൻ നന്ദിയും പറയുകയുണ്ടായി.…

Read More

കഫേ സ്‌ഫോടനക്കേസ്: അറസ്റ്റിലായ ഭീകരരെ എൻഐഎ കോടതിക്ക് മുന്നിൽ ഹാജരാക്കും 

ബംഗളൂരു: കുണ്ടലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൻ്റെ മുഖ്യസൂത്രധാരനെയും നഗരത്തിൽ സ്‌ഫോടകവസ്തു സ്ഥാപിച്ച ഭീകരനെയും എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച രാത്രി ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കസ്റ്റഡിയിലെടുത്തവരെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥർ അവരെ മഡിവാളയിലെ സാങ്കേതിക കേന്ദ്രത്തിൽ പാർപ്പിച്ചു. രണ്ടാം ശനിയാഴ്ച പ്രത്യേക എൻഐഎ കോടതി പ്രവർത്തിക്കാത്തതിനാൽ രാവിലെ 10.30ന് ശേഷം കോറമംഗല എൻജിവി ബാരങ്കേയിലെ ജഡ്ജിയുടെ വീട്ടിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി റിമാൻഡ് അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ജഡ്ജിയുടെ വസതിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തീവ്രവാദികളെ മെഡിക്കൽ പരിശോധനയ്ക്കായി സെൻ്റ് ജോൺസ്…

Read More

സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; പത്രികാസമർപ്പണം തുടങ്ങി

ബെംഗളൂരു : മേയ് ഏഴിന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചുതുടങ്ങി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്. 19 വരെയാണ് പത്രിക സമർപ്പിക്കാൻ സമയം. 20-ന് സൂക്ഷ്മപരിശോധന. 22 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മധ്യകർണാടകത്തിലും വടക്കൻ കർണാടകത്തിലും ഉൾപ്പെടുന്ന 14 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. ബല്ലാരിയിൽ എൻ.ഡി.എ. സ്ഥാനാർഥി ബി. ശ്രീരാമുലു പത്രിക നൽകി. ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത റാലിയുമായാണ് പത്രിക നൽകാൻ അദ്ദേഹമെത്തിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സംബന്ധിച്ചു. കലബുറഗി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാധാകൃഷ്ണ…

Read More

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറി; പൂരത്തിന് മദപ്പാടുള്ള ആനകളെ അനുവദിക്കില്ല; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം;

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറിയതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലായി. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയിലാണ് കൊടിയേറ്റം നടന്നത്. 17-ന് സാമ്പിള്‍ വെടിക്കെട്ടും 18-ന് ചമയപ്രദര്‍ശനവും നടക്കും. പത്തൊമ്പതിന് പ്രസിദ്ധമായ തൃശൂര്‍ പൂരം ആസ്വാദനത്തിന്റെ പലവര്‍ണപൂമരമാകും. തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 11-നും 11.30-നും ഇടയിലും പാറമേക്കാവില്‍ 11.20-നും 12.15-നും ഇടയിലുമാണ് കൊടിയേറ്റം. എട്ട് ഘടകക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്,…

Read More